Boat Accident:മുതലപ്പൊഴി ബോട്ട് അപകടം; നേവിയുടെ പുതിയ ടീം മുതലപ്പൊഴിയില്‍ എത്തി

മുതലപ്പൊഴി ബോട്ട് അപകടത്തില്‍(boat accident) രക്ഷാപ്രവര്‍ത്തനത്തിനായി നേവി(Navy). പുലിമുട്ടില്‍ കുരുങ്ങി കിടന്ന വല അറുത്തുമാറ്റി തുടങ്ങി. മത്സ്യ ബന്ധനം കഴിഞ്ഞ് കടലില്‍ നിന്നും കരയിലേക്ക് കയറവെയാണ് മുതലപ്പൊഴി ഹാര്‍ബറിന്റെ പൊഴിമുഖത്ത് വച്ച് ഫൈബര്‍ ബോട്ട് അപകത്തില്‍പ്പെട്ടത്. ശക്തമായ കാറ്റിലും തിരയിലും അകപ്പെട്ട് തീരത്തിന് സമീപത്ത് വെച്ചാണ് ബോട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന 24 പേരില്‍ 12 പേരെ സംഭവ നടന്ന സമയത്ത് തന്നെ രക്ഷപ്പെടുത്തിയിരന്നു.

വിവരമറിഞ്ഞ ഉടന്‍ മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും രക്ഷാ പ്രവര്‍ത്തിനിറങ്ങി. പിന്നീട് കോസ്റ്റ് ഗാര്‍ഡ്, നേവി എന്നിവരുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ബോട്ടുകള്‍ തെരച്ചില്‍ നടത്തി. അതിനുശേഷം കൊച്ചിയില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും ഹെലികോപ്റ്റര്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം തെരച്ചില്‍ നടന്നില്ല.

കോസ്റ്റുകാര്‍ഡിന്റെ കപ്പല്‍ അഴിമുഖത്തേക്ക് അടുക്കാന്‍ കഴിയാത്തതിനാല്‍ കടലില്‍ തന്നെ തുടരുകയാണ് കോസ്റ്റല്‍ പൊലീസിന്റെ ബോട്ടില്‍ മത്സ്യത്തൊഴിലാളികള്‍ ആയിട്ടുള്ള വിദഗ്ധരെ എത്തിച്ച് വല വലിച്ചു മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അപകടത്തില്‍ 2 പേര്‍ മരണപ്പെട്ടു . വര്‍ക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. ഇനി മൂന്ന് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. കാണാതായവര്‍ അപകടം നടന്ന സ്ഥലത്ത് വലയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് നിഗമനം. മോശം കാലവസ്ഥയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധമാവുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News