ലഖിംപൂര്‍ഖേരി കേസ്;യു പി സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്|Supreme Court

ലഖിംപൂർഖേരി കർഷക കൂട്ടക്കൊല കേസിൽ  പ്രതി ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രീം നോട്ടീസ് അയച്ചു. സെപ്റ്റംബർ 26നകം  നോട്ടീസിൽ  മറുപടി നൽകണം എന്നാണ് സുപ്രീം കോടതി  നിർദേശം.

ജാമ്യം ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി  ജാമ്യഹർജി  തള്ളിയ സാഹചര്യത്തിലാണ്  ആശിഷ് മിശ്ര സുപ്രിംകോടതിയെ സമീപിച്ചത്.

2021 ഒക്ടോബർ മൂന്നിന് ലഖിംപൂർ ഖേരിയിൽ സമരം ചെയ്യുകയായിരുന്ന കർഷകർക്കിടയിലേക്ക് ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ വാഹനങ്ങൾ ഇടിച്ച് കയറ്റുകയായിരുന്നു. വാഹനമിടിച്ച് നാല് കർഷകരാണ് കൊല്ലപ്പെട്ടത്.

Jammu Kashmir:ജമ്മു കശ്മീരില്‍ ഭീകരരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍;2 ഭീകരരെ വധിച്ചു

Jammu Kashmir)ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരരും ജമ്മു കശ്മീര്‍ പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ വധിച്ചു.

ഏറ്റുമുട്ടല്‍ തുടരുകയാണ്. സൈന്യവും ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്.

പൊഷ്‌ക്രെരി മേഖലയിലാണ് ഏറ്റുമുട്ടല്‍. ജനവാസ മേഖലയായതിനാല്‍ ഏറ്റുമുട്ടല്‍ അവസാനിക്കുന്നതുവരെ ആളുകള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here