Onam:സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കം

ഓണ ലഹരിയില്‍ സംസ്ഥാന തലസ്ഥാനം. സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) ഉദ്ഘാടനം ചെയ്തു. ഇന്ന് മുതല്‍ സെപ്റ്റംബര്‍ 12 വരെ തലസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവ ലഹരിയിലാകും. ആഘോഷത്തിന്റെ വരവറിയിച്ചുകൊണ്ട് കഴിഞ്ഞദിവസം അനന്തപുരിയില്‍ പുലികളി ഉള്‍പ്പെടെ അരങ്ങേറിയത് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.

കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിച്ച ഇലഞ്ഞിത്തറ മേളത്തോടെയാണ് ഓണം വാരാഘോഷത്തിന് ആളും അരങ്ങും ഒരുങ്ങിയത്. തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷങ്ങൾക്ക് തിരി തെളിയിച്ചുടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, അപർണ ബാലമുരളി, എന്നിവർ മുഖ്യാതിഥികളായി. കൈരളി ടിവിയുടെ ആഭിമുഖ്യത്തിൽ വിജയ് യേശുദാസ്, റിമി ടോമി എന്നിവര്‍ നയിച്ച സംഗീത നിശയും അരങ്ങേറി.

32 വേദികളിലായാണ് ഇത്തവണ ഓണാഘോഷ പരിപാടികള്‍ അരങ്ങേറുന്നത്. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ക്കൊപ്പം അധുനിക കലകളും സംഗീത ദൃശ്യ വിരുന്നും ആയോധന പ്രകടനവുമെല്ലാം ഇത്തവണ ഓണം വാരാഘോഷത്തിന്റെ മാറ്റ് കൂട്ടും. സെപ്തംബര്‍ 12 ന് വൈകിട്ട് ആഞ്ച് മണിക്ക് വെള്ളയമ്പലം മുതല്‍ കിഴക്കെക്കോട്ട വരെയുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയോടെ ഈ വര്‍ഷത്തെ ഓണം വരാഘോഷത്തിന് സമാപനമാവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News