Niyamasabha:സ്പീക്കര്‍ തെരഞ്ഞെടുപ്പ് 12ന്

സംസ്ഥാന നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് 12ന് നടക്കും. ഇതിനായി അന്നേദിവസം നിയമസഭാ സമ്മേളനം ചേരും. മന്ത്രിയായി നിയമിതനായ എം ബി രാജേഷ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എന്‍ ഷംസീര്‍ മത്സരിക്കും. 11ന് വൈകിട്ട് അഞ്ചുവരെയാണ് നാമനിര്‍ദേശപത്രികാ സമര്‍പ്പണം.

വോട്ടെടുപ്പ് ആവശ്യമെങ്കില്‍ 12ന് രാവിലെ 10ന് ആരംഭിക്കും. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്പീക്കറെ ഡെപ്യുട്ടി സ്പീക്കര്‍ പ്രഖ്യാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here