Paul Pogba:പോഗ്ബയുടെ ലോകകപ്പ് പ്രതീക്ഷകള്‍ മങ്ങുന്നു

ഫഞ്ച് മധ്യനിരക്കാരന്‍ പോള്‍ പോഗ്ബയ്ക്ക്(Paul Pogba) ലോകകപ്പ് നഷ്ടമായേക്കും. ജൂലൈയില്‍ പരുക്കേറ്റ ഈ ഇരുപത്തൊമ്പതുകാരന് ഇതുവരെ കളത്തില്‍ ഇറങ്ങാനായിട്ടില്ല. നവംബര്‍ 22ന് ഓസ്‌ട്രേലിയക്കെതിരെയാണ് ലോകകപ്പില്‍ ഫ്രാന്‍സിന്റെ ആദ്യമത്സരം.

ഇറ്റാലിയന്‍ ക്ലബ് യുവന്റസിനൊപ്പമാണ് പോഗ്ബ. കാല്‍മുട്ടിന് പരുക്കേറ്റ പോഗ്ബയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ജനുവരിവരെ കളിക്കാനാകില്ലെന്നാണ് യുവന്റസ് കോച്ച് മാസിമില്ലാനോ അല്ലെഗ്രി പറയുന്നത്.

കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയ്ക്കെതിരെ പോഗ്ബ ഗോള്‍ നേടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here