KSRTC:കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം തുടങ്ങി

(KSRTC)കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ശമ്പള വിതരണം ആരംഭിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ അക്കൗണ്ടില്‍ ശമ്പളം എത്തി ത്തുടങ്ങി. ഇന്ന് രാത്രി തന്നെ എല്ലാ ജീവനക്കാരുടേയും അക്കൗണ്ടില്‍ പണമെത്തുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ജൂലൈ മാസത്തെ 25% കുടിശ്ശികയും ഓഗസ്റ്റിലെ ശമ്പളവുമാണ് നല്‍കുന്നത്. സര്‍ക്കാര്‍ അധികമായി അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ചാണ് ജീവനക്കാരുടെ കുടിശ്ശിക തീര്‍ക്കുന്നത്. ഇന്ന് തന്നെ ശമ്പള കുടിശ്ശിക തീര്‍ക്കുമെന്ന് ജീവനക്കാര്‍ക്ക് ഇന്നലെ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

കെ എസ് ആര്‍ ടി സിയില്‍ ജൂലൈ മാസത്തെ ജീവനക്കാര്‍ക്കുള്ള ശമ്പളവും വിതരണവും പൂര്‍ത്തിയായി. 25268 ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ നല്‍കാന്‍ ബാക്കി ഉണ്ടായിരുന്ന 25 ശതമാനവും നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News