കൊവിഡിന് ശേഷമുള്ള ഓണക്കാലം ഭംഗിയായി ആഘോഷിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു:മുഖ്യമന്ത്രി|Pinarayi Vijayan

കൊവിഡിന് ശേഷമുള്ള ഓണക്കാലം ഭംഗിയായി ആഘോഷിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ടൂറിസം വകുപ്പിന്റെ ‘ഓണാഘോഷം 2022’ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചതായും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

ടൂറിസം വകുപ്പിന്റെ ‘ഓണാഘോഷം 2022’ന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു. ചലച്ചിത്ര താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, അപര്‍ണ്ണ ബാലമുരളി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആറ് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് ടൂറിസം വകുപ്പ് വിവിധ ജില്ലകളിലായി നടത്താന്‍ തീരുമാനിച്ചത്. കോവിഡിന് ശേഷമുള്ള ഈ ഓണക്കാലം ഭംഗിയായി ആഘോഷിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News