CPIM തൊടുപുഴ, മൂലമറ്റം ഏരിയ കമ്മിറ്റികളുടെ സംയുക്ത റിപ്പോര്‍ട്ടിംഗ്  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

(CPIM)സിപിഐ എം തൊടുപുഴ, മൂലമറ്റം ഏരിയ കമ്മിറ്റികളുടെ സംയുക്ത റിപ്പോര്‍ട്ടിംഗ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ പി അധ്യക്ഷയായി. സിപിഐഎം ജില്ലാ സി വി വര്‍ഗീസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി വി മത്തായി, ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ഫൈസല്‍,കെ എല്‍ ജോസഫ്,ടി കെ ശിവന്‍ നായര്‍, ടി ആര്‍ സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തൊടുപുഴ
സിപിഐ എം തൊടുപുഴ ഏരിയാ കമ്മിറ്റി വിഭജിച്ചു. പാര്‍ട്ടി മെമ്പാര്‍മ്മാരുടെ ലോക്കല്‍ കമ്മിറ്റിയിലും വര്‍ധനവ് വന്നത്തോടെയാണ് ഏരിയാ കമ്മിറ്റി വിഭജിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.തൊടുപുഴ ഈസ്റ്റ്, വെസ്റ്റ് എന്ന പേരിലായിരിക്കും പുതിയ കമ്മിറ്റി. തൊടുപുഴ മുന്‍സിപ്പാലിറ്റിയിലെ 13 വാര്‍ഡുകളിലെ 2 ലോക്കല്‍ കമ്മിറ്റികളും, മണക്കാട്, പുറപ്പുഴ, മുട്ടം, കരിങ്കുന്നം പഞ്ചായത്തിലെ എട്ട് കമ്മിറ്റികളും ഉള്‍പ്പെട്ടതാണ് തൊടുപുഴ വെസ്റ്റ് ഏരിയാ കമ്മിറ്റി.

തൊടുപുഴ നഗരസഭയുടെ 22 വാര്‍ഡുകളിലെ നാല് ലോക്കല്‍ കമ്മിറ്റികളും, കുമാരമംഗലം, ഇടവെട്ടി, ആലക്കോട് പഞ്ചായത്തുകളിലെ ആറ് ലോക്കല്‍ കമ്മറ്റികളും ഉള്‍പ്പെട്ടതാണ് തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി.നേരത്തെ മൂലമറ്റം കമ്മറ്റിയുടെ ഭാഗമായിരുന്ന മുട്ടം,ആലക്കോട് പഞ്ചായത്തുകള്‍ ഇനി തൊടുപുഴ വെസ്റ്റ്,ഈസ്റ്റ് ഏരിയാ കമ്മിറ്റികളുടെ കമ്മറ്റികളുടെ ഭാഗമാകും.തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയായി മുഹമ്മദ് ഫൈസലും, തൊടുപുഴ വെസ്റ്റ് ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറിയായി ടി ആര്‍ സോമനെയും തീരുമാനിച്ചു.

കമ്മിറ്റി അംഗങ്ങള്‍

തൊടുപുഴ ഈസ്റ്റ്:
മുഹമ്മദ് ഫൈസല്‍(സെക്രട്ടറി ) എം എം റഷീദ്, എ എ പത്രോസ്, എം എം മാത്യു, വി ടി പാപ്പച്ചന്‍, സി എസ് ഷാജി, ബി സജികുമാര്‍, എം പി ഷൗക്കത്തലി,സബീന ബിഞ്ചു, ടിബി സുബൈര്‍, അജയ് ചെറിയാന്‍ തോമസ്, എന്‍ കെ മുഹമ്മദ്, തോമസ് വര്‍ക്കി, വി ബി ജമാല്‍, സിനോജ് കെ ജോസ്, എം എസ് ശരത്, ലിനു ജോസ്, ഷീല ദീപു, പി ജെ രതീഷ്, വി ബി വിനയന്‍, ഒ വി ബിജു,

തൊടുപുഴ വെസ്റ്റ് : ടി ആര്‍ സോമന്‍ (സെക്രട്ടറി),കെ ആര്‍ ഷാജി,കെഎം ബാബു, ആര്‍ പ്രശോഭ്, വി ബി ദിലീപ്കുമാര്‍, എം ആര്‍ സഹജന്‍, എം ജി സുരേന്ദ്രന്‍, ടി കെ മോഹനന്‍,കെ പി സുലോചന, എം കെ ഷാജി, കെ പി സുനീഷ്, ടി എം റഷീദ്, ടിജു തങ്കച്ചന്‍,ഷൈനു സൈമണ്‍, കെ എസ് അനന്തു മോന്‍, എം പി അരുണ്‍, മിനി മധു, ടിനു പി ശശി, ആല്‍ബിന്‍ ബി ജോസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News