മതനിരപേക്ഷ കേരളത്തിന് കവചം തീര്‍ക്കുന്ന മാധ്യമമാണ് ദേശാഭിമാനി: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി|John Brittas MP

മതനിരപേക്ഷ കേരളത്തിന് കവചം തീര്‍ക്കുന്ന മാധ്യമമാണ് ദേശാഭിമാനിയെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP). നട്ടെല്ലോടെ ഉയര്‍ന്നുനിന്ന് കേരളത്തെ ഇരുണ്ടശക്തികള്‍ക്ക് അടിയറവെക്കില്ല എന്നുള്ള പ്രഖ്യാപനമാണ് ദേശാഭിമാനിയുടേതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനിയുടെ എണ്‍പതാം വാര്‍ഷികാഘോഷ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

36 വര്‍ഷം മുമ്പ് കോഴിക്കോട് നിന്ന് ദേശാഭിമാനിയിലൂടെയാണ് തന്റെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചതെന്നും തന്നിലെ എളിയ മാധ്യമ പ്രവര്‍ത്തകനെ രൂപപ്പെടുത്തിയത് ദേശാഭിമാനിയാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ-രാഷ്ട്രീയ ജാലകമായാണ് ദേശാഭിമാനി പ്രവര്‍ത്തിച്ചത്. മതനിരപേക്ഷ കേരളത്തിന് കവചം തീര്‍ക്കുന്ന ഒരു മാധ്യമം എന്ന നിലയ്ക്കാണ് ദേശാഭിമാനിയുടെ പ്രയാണം.

ഇന്ത്യയില്‍ വന്‍കിട മാധ്യമങ്ങളൊന്നാകെ ഭരണകൂടത്തിന് കീഴടങ്ങുന്ന ഈ കാലഘട്ടത്തില്‍ നട്ടെല്ലോടെ ഉയര്‍ന്നുനിന്ന് കേരളത്തെ ഇരുണ്ട ശക്തികള്‍ക്ക് അടിയറവ് വെയ്ക്കില്ലാ എന്ന ഉറച്ച പ്രഖ്യാപനമാണ് ദേശാഭിമാനി നടത്തിക്കൊണ്ടിരിക്കുന്നത്. ആ പ്രഖ്യാപനത്തിന്റെ സുപ്രധാനമായ ഒരു നാഴികകല്ല് കൂടിയാണ് ദേശാഭിമാനിയുടേത്. കേരളത്തെ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുന്ന ദേശാഭിമാനി, പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News