രാജ്യത്ത് 50 ശതമാനം സംവരണ പരിധി മാറ്റാനാകാത്ത തീരുമാനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് 50 ശതമാനം സംവരണ പരിധി മാറ്റാനാകാത്ത തീരുമാനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ . അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. 10 ശതമാനം മുന്നോക്ക സംവരണം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.1992ലെ വിധിയിലെ സുപ്രീംകോടതി ഭരണഘടന ബെഞ്ച് സംവരണ പരിധി 50 ശതമാനം കടക്കരുതെന്ന് വ്യക്തമാക്കിയിരുന്നു.

KSRTC ജീവനക്കാരുടെ ശമ്പള വിതരണം പൂര്‍ത്തിയായി

(KSRTC)കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടിശ്ശിക ശമ്പള വിതരണം പൂര്‍ത്തിയായി. രാത്രി തന്നെ എല്ലാ ജീവനക്കാരുടേയും അക്കൗണ്ടില്‍ പണമെത്തി. ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് 100 കോടി രൂപ അനുവദിച്ചിരുന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിരുനത് പോലെ ഓണത്തിന്ന് മുന്‍പ് തന്നെ KSRTC ജീവനക്കാരുടെ അക്കൗണ്ടുകളില്‍ ശമ്പളം എത്തി. സര്‍ക്കാര്‍ അധികമായി അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ചാണ് കുടിശ്ശിക തീര്‍ത്തത്. രാത്രിയോടെ തന്നെ എല്ലാ ജീവനക്കാരുടേയും അക്കൗണ്ടില്‍ ശമ്പളം എത്തിയിരുന്നു. ജൂലൈ മാസസത്തെ 25% കുടിശ്ശികയും ഓഗസ്റ്റിലെ ശമ്പളവുമാണ് നല്‍കിയത്

സെപ്റ്റംബര്‍ ഏഴു മുതല്‍ ഈ മാസം 11 വരെ അവധിയായതിനാലാണ് ദ്രുത ഗതിയില്‍ സര്‍ക്കാര്‍ ശമ്പളം വിതരണം ചെയ്തത്.കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം ഒന്നാം തീയതി തന്നെ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ അറിയിച്ചിരുന്നു. എല്ലാ മാസവും 5 ന് മുന്‍പ് ശമ്പളം ലഭ്യമാക്കുമെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News