Onam | ഓണാഘോഷ ലഹരിയിൽ തിരുവനന്തപുരം

ഇന്ന് മുതൽ സെപ്റ്റംബർ12 വരെ തലസ്ഥാനം അക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയിലാകും. ആഘോഷത്തിന്റെ വരവറിയിച്ചുകൊണ്ട് കഴിഞ്ഞദിവസം അനന്തപുരിയിൽ പുലികളി ഉൾപ്പെടെ അരങ്ങേറിയത് ഏവരുടെയും ശ്രദ്ധയാകർഷിച്ചു.

ഇന്നലെ വൈകീട്ട് തിരുവനന്തപുരം കനകകുന്നിൽ കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിച്ച ഇലഞ്ഞിത്ത മേളത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു . ദേശീയ പുരസ്കാര ജേതാവ് അപർണ്ണാ ബാലമുരളി, സിനിമാ താരം ദുൽഖർ സൽമാൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി .

തുടർന്ന് കൈരളി ടി വി യുടെ ആഭിമുഖ്യത്തിൽ വിജയ് യേശുദാസ് ,റിമി ടോമി എന്നിവർ നയിച്ച മെഗാ ഗാനമേള അരങ്ങേറി . 32 വേദികളിലായാണ് ഇത്തവണ ഓണാഘോഷ പരിപാടികൾ അരങ്ങേറുന്നത്. കേരളത്തിന്റെ തനത് കലാരൂപങ്ങൾക്കൊപ്പം അധുനിക കലകളും സംഗീത ദൃശ്യ വിരുന്നും ആയോധന പ്രകടനവുമെല്ലാം ഇത്തവണ ഓണം വാരാഘോഷത്തിന്റെ മാറ്റ് കൂട്ടും.

സെപ്തംബർ 12 ന് വൈകിട്ട് ആഞ്ച് മണിക്ക് വെള്ളയമ്പലം മുതൽ കിഴക്കെക്കോട്ട വരെയുള്ള വർണ്ണാഭമായ ഘോഷയാത്രയോടെ ഈ വർഷത്തെ ഓണം വരാഘോഷത്തിന് സമാപനമാവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here