Mammookka:’കൂടെ പിറന്നിട്ടില്ലെന്നേയുള്ളൂ….ഇച്ചാക്ക എനിക്ക് ജ്യേഷ്ഠന്‍ തന്നെ’;മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍|Mohanlal

കൂടെ പിറന്നിട്ടില്ലെന്നേയുള്ളൂ, ഇച്ചാക്ക തനിക്ക് ജ്യേഷ്ഠനെപ്പോലയല്ല, ജ്യേഷ്ഠന്‍ തന്നെയെന്ന് മോഹന്‍ലാല്‍(Mohanlal). ഫേസ്ബുക്ക് വീഡിയോ പങ്കുവെച്ചാണ് മോഹന്‍ലാല്‍ മമ്മൂക്കയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്.

‘മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മ്മബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ ഫിലോസഫി. രക്തബന്ധത്തേക്കാള്‍ വലുതാണ് ചിലപ്പോള്‍ കര്‍മ്മബന്ധം. അത്യാവശ്യ സമയത്തെ കരുതല്‍ കൊണ്ടും അറിവ് കൊണ്ടും ജീവിതം മാതൃകയാക്കി കൊണ്ടുമൊക്കെ ഒരാള്‍ക്ക് മറ്റൊരാളുമായി ദൃഢബന്ധമാകാം. കൂടെ പിറന്നിട്ടില്ല എന്നേ ഉള്ളൂ. എന്നിട്ടും ഇച്ചാക്ക എനിക്ക് വല്ല്യേട്ടനാകുന്നതും ജ്യേഷ്്ഠനാകുന്നതും അങ്ങനെയാണ്. എനിക്ക് ജ്യേഷ്ഠനെപ്പോലെയല്ല,ജ്യേഷ്ഠന്‍ തന്നെയാണ് അദ്ദേഹം.

ഒരേകാലത്ത് സിനിമയില്‍ എത്തിയെങ്കിലും പ്രായം കൊണ്ടും സ്‌നേഹംകൊണ്ടും മമ്മൂക്ക തനിക്ക് ജ്യേഷ്ഠനാണ്. വ്യക്തി ജീവിതത്തിലും അഭിനയ ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാള്‍. ശരീരം കൊണ്ടും അഭിനയം കൊണ്ടും ശബ്ദം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി നിലനില്‍ക്കട്ടെ. നാലഞ്ച് തലമുറകളുടെ വല്ല്യേട്ടനായി ഇങ്ങനെ നിലനില്‍ക്കുക എന്നത് നിസ്സാര കാര്യമല്ല. ഈ ജന്മനാളില്‍ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ഇനിയും മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള സൗഭാഗ്യം അദ്ദേഹത്തിന് ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ ഇച്ചാക്ക.’-മോഹന്‍ലാല്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News