Onam:അപൂര്‍വ്വ ഓണക്കാഴ്ചയായി “ചിങ്ങവെള്ളം നിറയ്ക്കല്‍…”

ഓണക്കാലത്ത് കാസര്‍ഗോഡ് ജില്ലയില്‍ മാത്രം തുടര്‍ന്നു വരുന്ന ആചാരമാണ് ചിങ്ങവെള്ളം നിറയ്ക്കല്‍. ചിങ്ങമാസം മുഴുവന്‍ അനുഷ്ഠാനം തുടരും. ചിങ്ങവെള്ളം നിറച്ചാല്‍ വീടുകളില്‍ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം.

സുര്യോദയത്തിന് മുമ്പ് അതിരാവിലെയാണ് ചിങ്ങവെള്ളം നിറക്കല്‍ ചടങ്ങ് നടക്കുന്നത്. കുളിച്ച് ശുദ്ധി വരുത്തി കിണറില്‍ നിന്ന് ശുദ്ധജലം കോരിയെടുക്കും.. കിണ്ടിയില്‍ നിറച്ച് പടിഞ്ഞാറ്റ മുറിയില്‍ എത്തിച്ച ശേഷം ചേടി മണ്ണ് കൊണ്ടോ അരിമാവ് കൊണ്ടോ വീടിന്റെ വാതില്‍പടിയിലും, മുറ്റത്തും കോലം വരയ്ക്കും. ചീയോതി പൂക്കള്‍ കൊണ്ട് കളമൊരുക്കും…

ചിങ്ങ മാസം മുഴുവന്‍ അനുഷ്ഠാനം തുടരും….വീട്ടിലുള്ള കുട്ടികള്‍ ചിങ്ങ വെള്ളം നിറയ്ക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കുന്നുവെന്നതും പ്രത്യേകതയാണ്. ചിങ്ങ വെള്ളം നിറച്ചാല്‍ വീട്ടില്‍ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. ഓണാഘോഷവുമായി ബന്ധപ്പെട്ട് സവിശേഷമായ ആചാരങ്ങള്‍ നില നില്‍ക്കുന്ന കാസര്‍ഗോഡ് നിന്നുള്ള അപൂര്‍വ്വ ഓണക്കാഴ്ചകളിലൊന്നാണ് ചിങ്ങവെള്ളം നിറയ്ക്കല്‍..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here