Mammookka:സൈക്കിളില്‍ പാഞ്ഞ് മമ്മൂട്ടിയെ മൊബൈലില്‍ പകര്‍ത്തി ആരാധകന്‍;കൈവീശി പുഞ്ചിരിച്ച് മമ്മൂക്ക; വീഡിയോ വൈറല്‍|Viral Video

(Mammootty)മമ്മൂട്ടിയുടെ 71-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധ നേടിയ പോസ്റ്റുകളിലൊന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി പങ്കുവെച്ച ഒരു വീഡിയോയാണ്.

മമ്മൂട്ടിയുടെ ഒരു കുട്ടി ആരാധകന്‍ സൈക്കിളില്‍ പോകുന്നതിനിടെ മമ്മൂട്ടിയുടെ കാറ് കണ്ട് അദ്ദേഹത്തെ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. മമ്മൂട്ടിയുടെ കാര്‍ ദൂരെ നിന്ന് വരുന്നത് കണ്ട കുട്ടി മൊബൈല്‍ ക്യാമറ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് വേഗത്തില്‍ സൈക്കിള്‍ ചവിട്ടുന്നുണ്ട്. മുന്നിലേക്ക് നോക്കുമ്പോഴും പിന്നിലൂടെ വരുന്ന കാറിനെ ലക്ഷ്യമാക്കി കുട്ടി മൊബൈല്‍ തിരിച്ചുപിടിച്ചിരിക്കുന്നതും കാണാം.

കാര്‍ അടുത്തെത്തുമ്പോള്‍ ആവേശത്തോടെ കുട്ടിആരാധകന്‍ ‘ഇക്കാ, ടാറ്റ’ എന്ന് പറയുന്നു. വിന്‍ഡോ ഗ്ലാസ് താഴ്ത്തിയിട്ടിരിക്കുന്ന മമ്മൂട്ടി ഇതു കേള്‍ക്കുകയും കുട്ടിയെ പുഞ്ചിരിയോടെ കൈവീശി കാണിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ‘അകത്തും പുറത്തും സ്നേഹത്തോടെ…പിറന്നാള്‍ ആശംസകള്‍’ എന്ന കുറിപ്പോടെയാണ് രമേഷ് പിഷാരടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News