Red Alert:3 ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ റെഡ് അലര്‍ട്ട്(Red Alert) പിന്‍വലിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മാത്രം.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Onam:വ്യത്യസ്തവും ശ്രദ്ധേയവുമായി സമഗ്രശിക്ഷാ കേരളത്തിന്റെ ഓണച്ചങ്ങാതിക്കൂട്ടം….

നാടെങ്ങും ഓണത്തിമിര്‍പ്പിലേക്ക് പടരുമ്പോള്‍ വീടുകള്‍ക്കുള്ളിലും തങ്ങളുടെത് മാത്രമാകുന്ന ചില ട്രെയിനിംഗ് സെന്ററുകള്‍ക്കുള്ളിലുമായി ചുരുങ്ങുമായിരുന്ന ഒരു വിഭാഗത്തെ ചേര്‍ത്തു നിര്‍ത്തുകയാണ് സമഗ്രശിക്ഷാ കേരളം. ഭിന്നശേഷികുട്ടികളുടെ വീടുകള്‍ തേടി അവരവരുടെ സ്‌കൂളുകളിലെ ഒപ്പം പഠിക്കുന്ന കൂട്ടുകാരും ടീച്ചര്‍മാരുമാണ് ഓണസമ്മാനങ്ങളും മധുരവുമായി എത്തുന്നത്.

വീട്ടുകാര്‍ക്കൊപ്പം ഊഞ്ഞാലാടിയും ഓണക്കളികളിച്ചും ഓണപ്പാട്ട് പാടിയും അവര്‍ ആഹ്ലാദാന്തരീക്ഷത്തില്‍ അലിയുന്നു. പൂര്‍ണ്ണമായും കിടപ്പിലായിട്ടുള്ള കുട്ടികളും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം മാത്രം ചെയ്ത് വരുന്ന കുട്ടികള്‍ക്കും ഈ കൂട്ടായ്മ ചെറുതല്ലാത്ത ആശ്വാസമാണ് നല്‍കുന്നത്.

സമഗ്രശിക്ഷാ കേരളം ഓണക്കാലത്ത് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ഓണച്ചങ്ങാതിക്കൂട്ടം അങ്ങനെ വ്യത്യസ്തവും ശ്രദ്ധേയവുമാകുകയാണ്. ജില്ലാതലത്തിലും ബി.ആര്‍.സി തലത്തിലുമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചങ്ങാതിക്കൂട്ടത്തിന്റെ ആഘോഷങ്ങള്‍ വലിപ്പചെറുപ്പ വ്യത്യാസമില്ലാതെ കുടുംബാങ്ങളോടൊപ്പം ചേര്‍ന്ന് നടക്കുമ്പോള്‍ മാനസിക ഉല്ലാസത്തിനും ശാരീരികമായ വീണ്ടെടുപ്പിനും ഏറെ പ്രയോജനകരമാകുകയാണ് ഈ കൂട്ടായ്മ. ഓണപ്പൂക്കളം, പാട്ട്, കളികള്‍, ഓണസദ്യ, ഓണക്കോടി, ഓണസമ്മാനം എന്നിവ നിറഞ്ഞ സന്തോഷത്തോടെയാണ് അവര്‍ ആഘോഷിച്ചത്. ഈ ചങ്ങാതിക്കൂട്ടം മറ്റൊരു കുട്ടിയുടെ വീട്ടിലേക്ക് തുടര്‍ ദിവസങ്ങളില്‍
എത്തിച്ചേരും. വിദ്യാലയങ്ങള്‍ തുറക്കുന്ന ദിനം വരെ ഓണാഘോഷ ദിനങ്ങളില്‍ഓണച്ചങ്ങാതിക്കൂട്ടം ഇവര്‍ക്കൊപ്പം ഉണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News