Kollam:കൊല്ലത്ത് 2 വര്‍ഷത്തെ ഇടവേളക്ക് ശേഷം തൊഴില്‍ മത്സരങ്ങളുടെ ആഹ്ലാദാരവമുയര്‍ത്തി ഓണോത്സവത്തിന് തുടക്കം

തൊണ്ട് തല്ലിയും കയര്‍പിരിച്ചും ഓലമെടഞ്ഞും രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തൊഴില്‍ മത്സരങ്ങളുടെ ആഹ്ലാദാരവമുയര്‍ത്തി ഓണോത്സവത്തിന് തുടക്കമായി. (Kollam)കൊല്ലം നീരാവില്‍ നവോദയം ഗ്രന്ഥശാലാ കായിക കലാസമിതിയാണ് പരമ്പരാഗത തൊഴിലാളികള്‍ക്ക് പതിവ് പോലെ മത്സരം സംഘടിപ്പിച്ചത്.

അന്യം നിന്നുപോകുന്ന തൊഴിലിനങ്ങളില്‍ മത്സരമൊരുക്കി ചതുര്‍ദിന ഓണോത്സവത്തിന് തുടക്കം കുറിച്ചു.തൊണ്ട് തല്ല് മത്സരത്തില്‍ 12 മിനിട്ട് മൂന്ന് സെക്കന്റ് കൊണ്ട് പന്ത്രണ്ട് പോളക്കൊണ്ട് തല്ലി ചകിരിയാക്കി കോയിവിളപ്പുറത്ത് ചന്ദ്രലേഖ ഒന്നാം സ്ഥാനം നേടി. 12 മിനിട്ട് 18 സെക്കന്റ് കൊണ്ട് 12 പോള തല്ലി പുളിഞ്ചിയില്‍ വിജയ രണ്ടാം സ്ഥാനവും നേടി. കയര്‍പിരി മത്സരത്തില്‍ 5 മിനിട്ട് കൊണ്ട് മൂന്ന് വള്ളി പിരിച്ച് വളച്ചുകെട്ടി സരസ്വതി, മിനി, ഷീല എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. അഞ്ച് മിനിട്ട് കൊണ്ട് 2 വള്ളി പിരിച്ച പനമൂട് സ്വദേശിനികളായ സുകേശിനി,സുധ, ലത എന്നിവര്‍ രണ്ടാമതെത്തി.

കീറിയ പച്ചയോല ഒരു മിനിട്ട് 10 സെക്കന്റ് കൊണ്ട് മെടഞ്ഞ സരസ്വതിക്കാണ് ഓലമെടയല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം 6 മിനിട്ട് 5 സെക്കന്റ് കൊണ്ട് മെടഞ്ഞെണീറ്റ് പൊന്നമ്മ രണ്ടാം സ്ഥാനം നേടി. 12 പേര്‍ മത്സരത്തില്‍ പങ്കെടുത്തു.തൊഴില്‍ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മേയര്‍ പ്രസന്നാ ഏണസ്റ്റ് 100 വൃദ്ധ മാതാക്കള്‍ക്ക് ഓണപ്പുടവയും 25 പേര്‍ക്ക് ഓണക്കിറ്റും നല്‍കി. ചടങ്ങില്‍ നവോദയം കായിക കലാസമിതി പ്രസിഡന്റ് കെ.എസ്. അജിത്ത് കുമാര്‍ അദ്ധ്യക്ഷനായിരുന്നു. ഗ്രന്ഥശാലാമുറ്റത്തെ കല്‍വിളക്കില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്വര്‍ണ്ണ ഗ്രാമദീപം തെളിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് ബേബി ഭാസ്‌ക്കര്‍ കയര്‍ സംഘം പ്രസിഡന്റ് കെ.ശിവദാസന്‍ ഗ്രന്ഥശാലാ സെക്രട്ടറി എസ്.നാസര്‍
എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News