Kozhikode:ഞാറ്റു പാട്ടിന്റെ ഈണം ആവേശം ചോരാതെ വേദിയില്‍…

ഞാറ്റു പാട്ടിന്റെ ഈണം ആവേശം ചോരാതെ വേദിയില്‍. 9 ഗ്രാമപഞ്ചായത്തുകളിലെ സ്ത്രീകളാണ് കോഴിക്കോട് പയ്യോളി നടന്ന ഞാറ്റുപാട്ടില്‍ പങ്കെടുത്തത്. തച്ചോളി ഒതേനനും മതിലേരി കന്നിയും പൂമാതൈ പൊന്നമ്മയും അവര്‍ അവതരിപ്പിച്ചു.

പാടത്ത് ഞാറു നടുമ്പോള്‍ പാടി പതിഞ്ഞ പാട്ടുകളാണ് 38 പേര്‍ അവതരിപ്പിച്ചത്. യന്ത്രങ്ങള്‍ കൈയടക്കിയ വയലേലകളിലെ തൊഴിലുകള്‍ പാട്ടിനെ മറന്നു തുടങ്ങി. എന്നാലും കിട്ടാവുന്ന ഇടങ്ങളില്‍ പാട്ട് കേള്‍പ്പിക്കുകയാണിവര്‍.പൊരി വെയില്‍ പകല്‍ നീളെ ചെയ്യുന്ന തൊഴിലിന്റെ കാഠിന്യം കുറയ്ക്കാന്‍ പാടിയ പാട്ടുകള്‍ പുതു തറയ്ക്ക് വേറിട്ട അനുഭവമായി.

തച്ചോളി ഒതേനന്‍, മതിലേരി കന്നി, ഉണ്ണിയാര്‍ച്ച, പൂമാതൈ പൊന്നമ്മ തുടങ്ങി വീരന്മാരുടെയും വീരാംഗനമാരുടെയും പാട്ടുകള്‍ ഇവര്‍ പാടി. ഓണാഘോഷത്തോടനുബന്ധിച്ചാണ് തുറയൂരിലെ മിഴിവ് കലാ സാംസ്‌കാരിക വേദി ഞാറ്റ് പാട്ട് സംഘടിപ്പിച്ചത്. ഒമ്പത് പഞ്ചായത്തുകളിലെയും പയ്യോളി നഗരസഭയിലെയും ഞാറ്റ് പാട്ട് കലാകാരന്മാര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News