മാവേലി പാട്ട് പാടി അറബി ഹാഷിം അബ്ബാസ്; വീഡിയോ വൈറല്‍|Social Media

മാവേലി പാട്ട് പാടുന്ന അറബിയുടെ വീഡിയോ വൈറല്‍(video viral). സൗദി പൗരനായ ഗായകന്‍ ഹാഷിം അബ്ബാസാണ് പാട്ട് പാടിയിരിക്കുന്നത്. സൗദി യുവ ഗായകനാണ് ഹാഷിം അബ്ബാസ്. ഗള്‍ഫിലെ മലയാളികള്‍ക്ക് പ്രത്യേകിച്ച് സൗദി മലയാളികള്‍ക്ക് സുപരിചിതനാണ് ഹാഷിം.

‘അറബി വേഷമണിഞ്ഞ് മാവേലി നാട് വാണീടും കാലം’ പാടുന്ന ഹാഷിമിനെയാണ് വീഡിയോയില്‍ കാണാനാകുന്നത്. മാവേലിയും ഓണസദ്യയും അത്തപ്പൂക്കളവും തിരുവാതിരകളിയുമൊക്കെ വീഡിയോയില്‍ ദൃശ്യമാണ്. വീഡിയോയുടെ അവസാനം എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകളും ഹാഷിം നേരുന്നു.

മലയാള തനിമ വിളിച്ചോതുന്ന ഹാഷിമിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുകയാണ്. സൗദിയില്‍ ബിസിനസുകാരനായ ഹാഷിം അബ്ബാസ് കേരളത്തെ ഏറെ ഇഷ്ടപ്പെടുന്നു. സൗദിയിലെ മലയാളികളുടെ പരിപാടികളിലൊക്കെ ഉദ്ഘാടകനായും മുഖ്യാതിഥിയായും ഇദ്ദേഹം സജീവമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News