
വിദേശ രാജ്യങ്ങളിലെ സാഹചര്യവും ഇന്ത്യന്‍ സാഹചര്യവും താരതമ്യം ചെയ്യരുതെന്ന് സുപ്രീംകോടതി(Supreme court). ഹിജാബ് കേസുമായി(Hijab case) ബന്ധപ്പെട്ട വിഷയത്തിലാണ് ഇങ്ങനെയൊരു പരാമര്‍ശം. നമ്മുടേത് ഒരു യാഥാസ്ഥിതിക സമൂഹമാണ്. അമേരിക്കയിലെ കോടതിവിധികള്‍ അവിടുത്തെ സാഹചര്യത്തിലുള്ളതാണെന്നും അതേ സാഹചര്യം ഇന്ത്യക്ക് പിന്തുടരാനാകില്ലെന്നും കോടതി പറഞ്ഞു. അമേരിക്കയില്‍ മുഖാവരണം സര്‍ക്കാര്‍ ഓഫീസുകളില്‍ അനുവദിച്ചുകൊണ്ട് കോടതി വിധിച്ചിട്ടുണ്ടെന്ന വാദത്തിനാണ് കോടതിയുടെ മറുപടി.
അഭിഭാഷകര്‍ കേസ് വാദിക്കാന്‍ എത്തുന്നത് കോടതി അനുവദിച്ച യൂണിഫോം ധരിച്ചല്ലേ എന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ചോദിച്ചു. വസ്ത്രം ധരിക്കാനുള്ള അവകാശം പോലെയല്ലേ വസ്ത്രം ധരിക്കാതിരിക്കാനുള്ള അവകാശം എന്നും കോടതി ചോദിച്ചു.
പുതിയ ഡാറ്റാ സംരക്ഷണ ബിൽ ഉടനെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ
പുതിയ ഡാറ്റാ സംരക്ഷണ ബിൽ ഉടനെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. എല്ലാ മേഖലയിലും കൂടിയാലോചനകൾ നടത്തിയായിരിക്കും ബിൽ കൊണ്ടുവരിക. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനായി ഡേറ്റ സംരക്ഷണ ബിൽ ഉടൻ അവതരിപ്പിക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.
നേരത്തെ പാർലമെന്‍റിൽ അവതരിപ്പിച്ച ബിൽ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. വിവര സംരക്ഷണ ബില്ലിന്റെ പുതിയ പതിപ്പ് മന്ത്രാലയം ഉടൻ കൊണ്ടുവരുമെന്ന് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here