Buffer zone: ബഫര്‍സോണ്‍; കേന്ദ്രം സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി

ബഫര്‍സോണ്‍(Buffer zone) വിഷയത്തില്‍ കേന്ദ്രം സുപ്രീം കോടതിയില്‍(supreme court) പുനഃപരിശോധനാ ഹര്‍ജി നല്‍കി. പല സംസ്ഥാനങ്ങളും പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധന ഹര്‍ജി നല്‍കിയത്.

പുതിയ ഡാറ്റാ സംരക്ഷണ ബിൽ ഉടനെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

പുതിയ ഡാറ്റാ സംരക്ഷണ ബിൽ ഉടനെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. എല്ലാ മേഖലയിലും കൂടിയാലോചനകൾ നടത്തിയായിരിക്കും ബിൽ കൊണ്ടുവരിക. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനായി ഡേറ്റ സംരക്ഷണ ബിൽ ഉടൻ അവതരിപ്പിക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.

നേരത്തെ പാർലമെന്‍റിൽ അവതരിപ്പിച്ച ബിൽ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. വിവര സംരക്ഷണ ബില്ലിന്റെ പുതിയ പതിപ്പ് മന്ത്രാലയം ഉടൻ കൊണ്ടുവരുമെന്ന് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News