Kochi Metro: കൊച്ചി മെട്രോ ഫേസ് 2 പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം

കൊച്ചി മെട്രോ ഫേസ് 2 (Kochi metro phase 2) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം(Jawaharlal Nehru Stadium) മുതല്‍ ഇന്‍ഫോപാര്‍ക്ക്(Infopark) വരെയുള്ള രണ്ടാംഘട്ട പദ്ധതിക്കാണ് അംഗീകാരം. 1957.05 കോടി രൂപയുടേയാണ് പദ്ധതി. 11.17 കിലോ മീറ്റര്‍ ദൂരത്തിലാണ് പദ്ധതി.

പതിവ് തെറ്റിയില്ല ഇക്കുറിയും ശാസ്താംകോട്ടയിൽ വാനരന്മാർക്ക് ഓണസദ്യ

പതിവ് തെറ്റിയില്ല ഇക്കുറിയും കൊല്ലം ശാസ്താംകോട്ടയിൽ വാനരന്മാർക്ക് ഓണസദ്യ നൽകി.മുതിർന്ന വാനരന്മാരായ സോമന്റേയും,
ശശിയണ്ണന്റേയും പുഷ്കരന്റേയും നേതൃത്വത്തിൽ ക്ഷേത്ര കുരങന്മാർ സദ്യ ഉണ്ട് ആഹ്ലാദിച്ചു.

തൂശനിലയില്‍ ചോറുവിളമ്പി പരിപ്പും പപ്പടവും അവിയലും തൊടുകറികളും പായസവുമായി വാനരന്മാരുടെ ഓണ സദ്യ കെങ്കേമമായി.ഇലനിരത്തി വിഭവങ്ങള്‍ വിളമ്പി വാനരന്മാരെ വിളിക്കുകയാണ് പതിവ്.101 കൂട്ടം കറികൾ വിളമ്പി വാനര ഭോജനശാലയിൽ സദ്യ തയ്യാറാക്കി വച്ചു. സംഘത്തിലെ മുതിർന്നവരായ സോമനും പുഷ്ക്കരനുമാണ് ആദ്യമായി സദ്യ കഴിക്കാനെത്തിയത്.ഇവർക്ക് പിന്നാലെ മറ്റുള്ളവർ കൂടി എത്തി. തമ്മിൽ തല്ലിയും കലഹിച്ചും വാനരൻമാർ സദ്യ കഴിച്ചപ്പോൾ അത് കാഴ്ചക്കാർക്കും കൗതുകമായി.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശാസ്താംകോട്ട ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വർഷങളായി നടക്കുന്ന ചടങ്ങാണ് വാനര സദ്യ.
അതേ സമയം ക്ഷേത്ര കുരങന്മാരുടെ നിയമങൾ പാലിക്കാത്ത കുരങന്മാർക്ക് അവർ തന്നെ ഭ്രഷ്ട് കൽപ്പിച്ചതോടെ പുറത്താക്കപ്പെട്ട ചന്തകുരങന്മാർ ചേർന്ന് ചന്തകുരങന്മാരുടെ മറ്റൊരു സംഘം രൂപീകരിച്ചു. ഈ രണ്ട് സംഘങൾ തമ്മിൽ സംഘടനം പതിവാണ്. വിവേചനമില്ലാതെ ചന്തകുരങന്മാർക്കും ഓണസദ്യ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News