Rafael Nadal:നദാലിനെ തിയാഫോ മടക്കി ; തോല്‍വി നാല് സെറ്റ് പോരാട്ടത്തില്‍

റാഫേല്‍ നദാലിന് യുഎസ് ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ മടക്കം. അമേരിക്കയുടെ ഫ്രാന്‍സിസ് തിയാഫോ സ്പാനിഷുകാരനെ വീഴ്ത്തി. കാര്‍ലോസ് അല്‍കാരെസ്, ആന്‍ഡ്രേ റുബെലെവ്, യാന്നിക് സിന്നെര്‍ എന്നിവരും ക്വാര്‍ട്ടറിലേക്ക് മുന്നേറി. വനിതകളില്‍ ഒന്നാംസീഡ് ഇഗ ഷ്വിയാടെക്, ജെസീക പെഗുല, കരോളിന പ്ലിസ്‌കോവ എന്നിവരും അവസാന എട്ടില്‍ ഇടംപിടിച്ചു.

ഇരുപത്തിമൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ നദാലിനെ ആവേശകരമായ പോരാട്ടത്തിലാണ് തിയാഫോ മടക്കിയത് (6-4, 4-6, 6-4, 6-3). ഈ വര്‍ഷം ഗ്രാന്‍ഡ് സ്ലാമില്‍ നദാലിന്റെ ആദ്യ തോല്‍വിയാണ്. പരിക്ക് വലയ്ക്കുന്ന നദാല്‍, യുഎസ് ഓപ്പണിലേക്കുള്ള തിരിച്ചുവരവ് സംശയത്തിലാക്കിയാണ് മടങ്ങുന്നത്. റഷ്യയുടെ റുബലേവിനെ തിയാഫോ ക്വാര്‍ട്ടറില്‍ നേരിടും.

പത്തൊമ്പതുകാരനായ അല്‍കാരെസ് മൂന്നുമണിക്കൂര്‍ 53 മിനിറ്റ് നീണ്ട പോരില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ കീഴടക്കി (6-4, 3-6, 6-4, 4-6, 6-3). സിന്നെറാണ് ക്വാര്‍ട്ടറിലെ എതിരാളി. വനിതകളില്‍ ഷ്വിയാടെക് കടുത്ത പോരാട്ടത്തില്‍ ജര്‍മനിയുടെ യുലി നിയെമെയറിനെ മറികടന്നു (2-6, 6-4, 6-0). പെഗുലയാണ് ക്വാര്‍ട്ടറില്‍ ഷ്വിയാടെക്കിന്റെ എതിരാളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here