സച്ചിസാര്‍ ദൈവത്തിന്റെ അടുത്തേക്ക് പോയി; മറ്റുള്ളവരുടെ കണ്ണ് നിറയിച്ച് നഞ്ചിയമ്മ|Nanjiyamma

തനിക്ക് അവാര്‍ഡ് ലഭിക്കാന്‍ കാരണം സംവിധായകന്‍ സച്ചിയാണെന്ന് നഞ്ചിയമ്മ(Nanjiyamma). സച്ചി സാറും പൃഥി രാജ് സാറും ബിജു മേനോന്‍ സാറും എല്ലാവരുടെയും പിന്തുണ എനിക്ക് ഉണ്ടായിരുന്നു. ഞാന്‍ അവാര്‍ഡൊക്കെ വാങ്ങുമ്പോള്‍ അതൊക്കെ കാണാന്‍ സച്ചി സാര്‍ ഉണ്ടായിരുന്നൂവെങ്കിലെന്ന് ആഗ്രഹിച്ച് പോവാറുണ്ട്-നഞ്ചിയമ്മ പറയുന്നു.

നമ്മളെ എല്ലാംവിട്ട് ഇപ്പോള്‍ സച്ചിസാര്‍ ദൈവത്തിന്റെ അടുത്തേയ്ക്ക് പോയി. അത് എനിക്ക് എന്നും സങ്കടമാണ്. നമ്മളും പിന്നാലെ പോകേണ്ട ആളുകളാണ്. ആരും അറിയാതെ അട്ടപ്പാടിയില്‍ ജീവിച്ചിരുന്നയാളാണ് ഞാന്‍. എനിക്ക് സച്ചിസാറിനോട് ഒരുപാട് നന്ദിയുണ്ട്- നഞ്ചിയമ്മ പറഞ്ഞു.

അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിലെ ‘കലക്കാത്ത’ എന്ന് തുടങ്ങുന്ന ടൈറ്റില്‍ ഗാനം പാടി പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ആദിവാസി കലാകാരിയാണ് നഞ്ചിയമ്മ. സിനിമാ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് മുമ്പേ തന്നെ ടൈറ്റില്‍ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഒരു മാസം കൊണ്ട് തന്നെ ഒരു കോടിയിലധികം പേരായിരുന്നു കണ്ടത്. നഞ്ചിയമ്മ തന്നെയാണ് ഈ ഗാനം എഴുതിയത്. ജേക്‌സ് ബിജോയ് ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. 2020 ലെ മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് നഞ്ചിയമ്മ കരസ്ഥമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News