ADVERTISEMENT
തുടരെ വര്‍ഷങ്ങളായി യാത്ര ചെയ്യുന്ന KSRTC ബസില്‍ ഓണാഘോഷമൊരുക്കി യാത്രക്കാര്‍.കോട്ടയത്ത് നിന്ന് ഹൈക്കോടതിയിലേക്ക് സ്ഥിരം സര്‍വ്വീസ് നടത്തുന്ന KSRTC ബസിലാണ് യാത്രാവേളയില്‍ യാത്രക്കാര്‍ ഓണാഘോഷം നടത്തിയത്. ഒന്നര മണിക്കൂറുള്ള യാത്രക്കിടയില്‍ ഓണാഘോഷം സംഘടിപ്പിച്ചത് വൈക്കത്തുനിന്ന് യാത്ര ചെയ്യുന്നവരുടെ കൂട്ടായ്മയാണ്.
കോട്ടയത്ത് നിന്ന് വൈക്കത്ത് പുലര്‍ച്ചെ എത്തിയ ബസിന്റെ മുന്‍ഭാഗത്തും ജനാലകളിലും പൂക്കള്‍ കൊണ്ടുള്ള അലങ്കാരം നടത്തിയായിരുന്നു ആഘോഷം. കണ്ടക്ടറായ സരിത ഡബിള്‍ ബെല്ലടിച്ചതോടെ ഡ്രൈവര്‍ സാലിമോന്‍ മുന്നോട്ടെടുത്ത ബസില്‍ ആര്‍പ്പോ വിളിയോടെ യാത്രക്കാര്‍ ഓണാഘോഷം തുടങ്ങി. ബസ്സിനകത്ത് ഉപ്പേരിയും, ശര്‍ക്കരവരട്ടിയും ഉണ്ണിയപ്പവും യാത്രക്കാര്‍ പങ്കുവച്ചു.
വേറിട്ട ഈ ഓണാഘോഷക്കാഴ്ചകള്‍ ഹൈക്കോടതിയിലേക്ക് മുടങ്ങാതെ സര്‍വ്വീസ് നടത്തുന്ന KSRTC ബസിലായിരുന്നു. മിക്കവരും രണ്ട് പതിറ്റാണ്ടായി ഈ ബസില്‍ യാത്ര ചെയ്യുന്നവരാണ്. ബസിലെ കണ്ടക്ടറായ ജോമോന്‍ അവധിയായിട്ടും ഓണയാത്രയില്‍ പങ്കെടുക്കാനെത്തിയിരുന്നു. വൈക്കത്ത് നിന്നുള്ള 30 ഓളം പേരും കോട്ടയത്ത് നിന്നുള്ള 10 ലധികം പേരുമാണ് ഈ ബസിലെ സ്ഥിരം യാത്രക്കാര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.