കേരളത്തിലെ എല്ലാ കുടുംബങ്ങളിലും ഈ ഓണക്കാലത്ത് സര്‍ക്കാരിന്റെ സഹായങ്ങള്‍ സമയബന്ധിതമായി എത്തിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍|KN Balagopal

ഈ ഓണക്കാലത്ത് കേരളത്തിലെ എല്ലാ കുടുംബങ്ങളിലും സര്‍ക്കാരിന്റെ സഹായങ്ങള്‍ സമയബന്ധിതമായി എത്തിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനത്തെ 90 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. 60 ലക്ഷത്തോളം വരുന്ന ആളുകള്‍ക്ക് 3200 രൂപ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഓണം പ്രമാണിച്ച് വീടുകളിലെത്തിച്ചു.

അഞ്ചര ലക്ഷത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം ഓണം അലവന്‍സ് നല്‍കി. പരമ്പരാഗത തൊഴില്‍ മേഖലകളിലെ പൂട്ടി കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 2000 രൂപ എക്‌സ് ഗ്രേഷ്യ ധനസഹായം നല്‍കി. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് നല്‍കി. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബോണസ്/ ഉത്സവ ബത്ത / അഡ്വാന്‍സ് അനുവദിച്ചു. 4000 രൂപ ബോണസും 2750 രൂപ ഓണം അലവന്‍സും 15,000 രൂപ ഓണം അഡ്വാന്‍സും നല്‍കി. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 1000 രൂപ ഓണം ഉത്സവബത്ത നല്‍കി.

ലോകം മുഴുവന്‍ കോവിഡാനന്തരം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിലും കേരളത്തിലെ ജനങ്ങളെ ചേര്‍ത്തുപിടിക്കുകയാണ് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here