Kanyakumari: ഭാരത് ജോഡോ യാത്രയ്ക്ക് കന്യാകുമാരിയില്‍ തുടക്കം

കോണ്‍ഗ്രസ്(Congress) മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി(Rahul Gandhi) നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കന്യാകുമാരിയില്‍(Kanyakumari) തുടക്കമായി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ എന്നിവര്‍ ചേര്‍ന്ന് ഗാന്ധി മണ്ഡപത്തില്‍ വെച്ച് ദേശീയ പതാക രാഹുല്‍ ഗാന്ധിക്ക് കൈമാറി. 5 മാസം നീണ്ടുനില്‍ക്കുന്ന യാത്ര കശ്മീരില്‍ അവസാനിക്കും.

മുംബൈയില്‍ ഓണകിറ്റുകള്‍ വിതരണം ചെയ്ത് മലയാളി സന്നദ്ധ സംഘടന

മുംബൈയില്‍(Mumbai) ഇക്കുറിയും ഓണക്കിറ്റുകള്‍ വിതരണം ചെയ്ത് മലയാളി സന്നദ്ധ സംഘടന. കോവിഡ്(Covid) കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പതിനായിരത്തിലധികം കുടുംബങ്ങള്‍ക്കാണ് റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്തിട്ടുള്ളത്. മുംബൈയില്‍ ഇക്കുറി ഓണവിപണിയിലെ പൊള്ളുന്ന വിലയില്‍ സാധാരണക്കാര്‍ വലയുമ്പോഴാണ് വിഭവസമൃദ്ധമായ ഓണ കിറ്റുകള്‍ ആവശ്യക്കാരിലെത്തിച്ച് ഓണത്തിന്റെ മഹത്തായ സന്ദേശം സംഘടന ഉയര്‍ത്തിപ്പിടിച്ചത്.

കെയര്‍ ഫോര്‍ മുംബൈയുടെ(Care for Mumbai) ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ഇതര സംഘടനകള്‍ക്കും മാതൃകയാണെന്ന് എസ് ശ്യാംകുമാര്‍ പറഞ്ഞു. ഓണകിറ്റുകളുടെ വിതരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുംബൈയിലെ നോര്‍ക്ക ഡെവലപ്പ്‌മെന്റ് ഓഫീസര്‍. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്ന സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളി കുടുംബങ്ങള്‍ക്കാണ് കെയര്‍ ഫോര്‍ മുംബൈ ഉത്രാട ദിവസം ഓണകിറ്റുകള്‍ എത്തിച്ച് നല്‍കിയത്. കോവിഡിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ മലയാളികള്‍ക്ക് മുംബൈയിലെ ഓണവിപണിയിലെ പൊള്ളുന്ന വിലയും ഇരട്ട പ്രഹരമായി.

ഇത്തരം അവസ്ഥകള്‍ തിരിച്ചറിഞ്ഞാണ് ആവശ്യക്കാര്‍ക്കായി ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തതെന്ന് കെയര്‍ ഫോര്‍ മുംബൈ സെക്രട്ടറി പ്രിയ വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ആവശ്യപ്പെട്ടവര്‍ക്കെല്ലാം ഓണ കിറ്റുകള്‍ എത്തിച്ച് നല്‍കിയെന്നും പ്രിയ പറഞ്ഞു. കൊവിഡ് പൊട്ടിപുറപ്പെട്ടപ്പോള്‍ രൂപം കൊണ്ട സംഘടന ഇതിനകം ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് സംഘടന പ്രസിഡന്റ് എം കെ നവാസ് പറഞ്ഞു.

ഓരോ പ്രദേശത്തെയും സാമൂഹിക പ്രവര്‍ത്തകരുടെയും മലയാളി സമാജങ്ങളുടെയും സഹകരണത്തോടെയാണ് കിറ്റുകള്‍ അര്‍ഹിക്കുന്നവരുടെ കരങ്ങളില്‍ കെയര്‍ ഫോര്‍ മുംബൈ വളണ്ടിയര്‍മാര്‍ എത്തിച്ച് നല്‍കുന്നത്. ജെറിമെറി, സാക്കിനാക്ക, ഘാട്‌കോപ്പര്‍, വസായ് , വാഗലെ എസ്റ്റേറ്റ്, താനെയുടെ മറ്റു ഭാഗങ്ങള്‍, ഡോംബിവ്ലി, ഉള്‍വെ, നെരൂള്‍, വാഷി, കോപര്‍ ഖൈര്‍ണെ തുടങ്ങിയ മേഖലകളിലാണ് ഓണകിറ്റുകള്‍ വിതരണം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here