Alappuzha: ഓണത്തിനൊരു മമ്മുക്ക പൂക്കളം

മഹാനടന്‍ മമ്മൂട്ടിയുടെ(Mammootty) ജന്മദിനം വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കുകയാണ് ആലപ്പുഴയിലെ(Alappuzha) മമ്മൂട്ടി ആരാധകര്‍. ഓണവും ജന്മദിനവും ഒന്നിച്ചെത്തിയതോടെ പ്രിയ താരത്തിന്റെ സ്‌റ്റൈലന്‍ മുഖം പൂക്കള്‍ കൊണ്ടാണ് ആരാധകര്‍ ഒരുക്കിയത്. മഹാനടന്റെ ജന്മദിനം ആഘോഷമായാണ് ആലപ്പുഴയിലെ ആരാധകര്‍ കൊണ്ടാടുന്നത്. സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും കേക്ക് മുറിച്ചും ആഘോഷം നടത്തി.

എന്നാല്‍, പ്രിയതാരത്തിന്റെ ജന്മദിനം ഓണക്കാലത്ത് എത്തിയതോടെ പൂക്കളം ഇട്ടാണ് ആരാധകര്‍ ജന്മദിനം ആഘോഷിച്ചത്. മമ്മൂട്ടിയെ ഒരു വികാരമായി കണ്ട് ആരാധിക്കുന്നവരാണ് തങ്ങളെന്നും അതുകൊണ്ടാണ് ഇത്തരമൊരു ആഘോഷം സംഘടിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നും സംഘാടകര്‍ പറഞ്ഞു.

‘സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍ പാ…’മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

(Mammootty)മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍(Dulquer Salmaan). മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ദുല്‍ഖര്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

”എന്റെ ഓര്‍മയില്‍, എപ്പോഴും നിങ്ങളുടെ സമയത്തെക്കുറിച്ച് ബോധവാനായിരുന്നു ഞാന്‍. എല്ലായ്പ്പോഴും നിങ്ങളുടെ സമയത്തിന് വിലകല്‍പ്പിക്കുകയും അത് പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. മിക്കപ്പോഴും, ഇത് വളരെ പ്രധാനപ്പെട്ടതും നിങ്ങളുടെ സമയത്തിനെ വിലമതിക്കുന്നതുമാണെന്ന് എനിക്ക് തോന്നുമ്പോള്‍ മാത്രമേ ഞാന്‍ വിളിക്കൂ. ഞാന്‍ ഒരിക്കലും പറയില്ല, നമുക്ക് ഒരു ഫോട്ടോ എടുക്കാം അല്ലെങ്കില്‍ ഒരു സെല്‍ഫി എടുക്കാമെന്ന്. കാരണം നിങ്ങള്‍ പോകുന്നിടത്തെല്ലാം ഇത് നിരന്തരമായ അഭ്യര്‍ത്ഥനയാണെന്ന് എനിക്കറിയാം. ഇതെന്റെ ഭാഗത്തുനിന്നുള്ള ഒരു വിഢ്ഢിത്തമാനാം, പക്ഷേ ഞാന്‍ എല്ലായ്‌പ്പോഴും അമിതമായി ചിന്തിക്കുന്നൊരാളാണ്, ഉമ്മ എപ്പോഴുമെന്നെ ശകാരിക്കുന്ന ഒരു കാര്യമാണത്.

എല്ലാ വര്‍ഷവും, നിങ്ങളുടെ ജന്മദിനത്തില്‍, അമിതമായി ചിന്തിക്കുന്നത് നിര്‍ത്തി നമുക്ക് ഒരുമിച്ച് ചിത്രങ്ങള്‍ വേണമെന്ന് ഞാന്‍ നിര്‍ബന്ധിക്കുന്ന ദിവസമാണ്. ഈ വര്‍ഷം നമ്മളൊരുമിച്ചുള്ള ചിത്രത്തിനായി തയ്യാറെടുക്കുമ്പോള്‍, ഒരു കാന്‍ഡിഡ് വേണമെന്ന് ഞാന്‍ തീരുമാനിച്ചു, ഷാനി ആ നിമിഷം പകര്‍ത്തി.

ഞാന്‍ പൂര്‍ണമായി ജീവിക്കുന്ന നിമിഷങ്ങളാണിത്. വീട്ടില്‍ നമ്മള്‍ മാത്രം. നമ്മള്‍ പലപ്പോഴും നമ്മളുടെ സിനിമകളുടെ ഷൂട്ടിംഗുമായി വിവിധ നഗരങ്ങളിലാണെങ്കിലും, ഞാന്‍ വീട്ടില്‍ വരുമ്പോള്‍ സമയം നിശ്ചലമായതായി എനിക്ക് തോന്നുന്നു. അച്ഛന് ജോലിയില്‍ നിന്ന് ഒരു ദിവസം അവധി കിട്ടുമ്പോള്‍ ആ സമയത്തിന് വിലമതിക്കുന്ന കുട്ടിയാണ് ഞാന്‍. നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു പാ. നിങ്ങളാണ് ഞങ്ങളുടെ എല്ലാം,” ദുല്‍ഖര്‍ കുറിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here