Railway Ticket: നാളെ തിരുവോണദിനത്തില്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് ഉച്ചവരെ

തിരുവോണ(Thiruvonam) ദിവസമായ നാളെ റെയില്‍വേ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ്(Railway ticket booking) കൗണ്ടറുകള്‍ ഉച്ചവരെ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് പ്രവര്‍ത്തന സമയം. ഓണ്‍ലൈന്‍, മൊബൈല്‍ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് ബുക്കിംഗിന് തടസ്സമില്ല.

കൊച്ചി മെട്രോ രണ്ടാംഘട്ടം; കേന്ദ്രത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി

കൊച്ചി മെട്രോയുടെ(Kochi metro) രണ്ടാംഘട്ടത്തിന് കേന്ദ്രം അനുമതി നല്‍കിയതില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കാണ് നന്ദി അറിയിച്ചത്. മെട്രോയുടെ രണ്ടാംഘട്ടത്തിന് കേന്ദ്ര അനുമതി ലഭിച്ചതോടെയാണ് മുഖ്യമന്ത്രി കത്തയച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. കൂടാതെ, പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഓണാശംസകളും നേര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News