Kollam: ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കത്തിക്കുത്ത്; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊല്ലം(Kollam) കൊട്ടിയത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. അയത്തില്‍ തെക്കേവിള സ്വദേശി സനലാണ് മരിച്ചത്. ഞായര്‍ രാത്രി മുഖത്തല കിഴവൂരിലായിരുന്നു ഇരുവിഭാഗം ഏറ്റുമുട്ടിയത്. കേസില്‍ മുഖത്തല കിഴവൂര്‍ സ്വദേശി രാജുവിനെ പൊലീസ്(police) അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി സതീഷ് പരുക്കേറ്റ് ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

തെരുവുനായ ആക്രമണം; കുട്ടികളടക്കം മൂന്ന് പേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം കാട്ടാക്കടയില്‍(Kattakada) തെരുവുനായ ആക്രമണം(street dog attack). കുട്ടികളടക്കം മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റു. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍ നിന്നവരെയാണ് നായ കടിച്ചത്. വെയിറ്റിങ് ഷെഡില്‍ ബസ് കാത്ത് നിന്ന കുട്ടിയെയാണ് ആദ്യം നായ കടിച്ചത്. തൊട്ടുപിന്നാലെ ബസ് ഇറങ്ങി നടന്ന് പോയ കുട്ടിയെയും കുട്ടിയെ രക്ഷിക്കാനെത്തിയ മറ്റൊരാളെയും നായ ആക്രമിക്കുകയായിരുന്നു.

മൂന്ന് പേരെയും പരിശോധനകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കാട്ടാക്കടയിലെ വിവിധ ഇടങ്ങളിലായി കഴിഞ്ഞ ദിവസവും തെരുവ് നായ ആക്രമണമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News