Idukki: ഇടുക്കിയില്‍ തെരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്

ഇടുക്കി(Idukki) ഉപ്പുതറ കണ്ണമ്പടിയില്‍ തെരുവുനായ ആക്രമണത്തില്‍(Street dog attack) അഞ്ച് പേര്‍ക്ക് പരിക്ക്. കണ്ണമ്പടി കിഴുകാനം സ്വദേശികളായ ഗോവിന്ദന്‍ ഇലവുങ്കല്‍, രാഹുല്‍ പുത്തന്‍ പുരക്കല്‍, അശ്വതി കാലായില്‍, രമണി പതാലില്‍, രാഗണി ചന്ദ്രന്‍ മൂലയില്‍ എന്നിവര്‍ക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പരിക്ക് പറ്റിയവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കത്തിക്കുത്ത്; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊല്ലം(Kollam) കൊട്ടിയത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. അയത്തില്‍ തെക്കേവിള സ്വദേശി സനലാണ് മരിച്ചത്. ഞായര്‍ രാത്രി മുഖത്തല കിഴവൂരിലായിരുന്നു ഇരുവിഭാഗം ഏറ്റുമുട്ടിയത്. കേസില്‍ മുഖത്തല കിഴവൂര്‍ സ്വദേശി രാജുവിനെ പൊലീസ്(police) അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി സതീഷ് പരുക്കേറ്റ് ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News