M B Rajesh: മന്ത്രി എം ബി രാജേഷിന് പാലക്കാട്ട് ഉജ്ജ്വല സ്വീകരണം

മന്ത്രിയായി ചുമതലയേറ്റ എം.ബി രാജേഷിന്(M B Rajesh) പാലക്കാട്ട് ഉജ്ജ്വല സ്വീകരണം. സി.പി.ഐ.എംന്റെ(CPIM) മുന്നണി പോരാളിയായി തുടരുമെന്നും മന്ത്രിയെന്ന നിലയില്‍ നീതിപൂര്‍വമായ ഇടപെടലുണ്ടാവുമെന്നും എം.ബി രാജേഷ് പറഞ്ഞു

CPIM ജില്ലാ കമ്മറ്റി ഓഫീസായ കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരകത്തിലാണ് മന്ത്രിയായി ചുമതലയേറ്റ എം.ബി രാജേഷിന് സ്വീകരണം നല്‍കിയത്. വിദ്യാര്‍ത്ഥി സംഘടന കാലം മുതല്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസില്‍ 15 മാസങ്ങള്‍ക്ക് ശേഷം എത്തിയതിന്റെ സന്തോഷം രാജേഷ് പങ്ക് വെച്ചു

സ്പീക്കര്‍ എന്ന നിലയില്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചു. എല്ലാവര്‍ക്കും നീതി കിട്ടുന്ന രീതിയില്‍ മന്ത്രിയായും പ്രവര്‍ത്തനം തുടരുമെന്നും എം.ബി രാജേഷ് പറഞ്ഞു. സ്പീക്കര്‍ പദവിയിലെ പരിമിതി മാറിയതിനാല്‍ CPIM ന്റെയും ഇടതുപക്ഷത്തിന്റെയും മുന്നണിപോരാളിയായും താന്‍ ഉണ്ടാകുമെന്ന് എം.ബി രാജേഷ് പറഞ്ഞു.

സി.പി.ഐ.എം ജില്ല സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു സംസ്ഥാന കമ്മറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസ്, പി മമ്മിക്കുട്ടി എംഎല്‍എ, സുഭാഷ് ചന്ദ്രബോസ്, കെ കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News