Kerala police: മാവേലി കേസെഴുതുകയാണ്; വൈറലായി പൊലീസ് മാവേലി

ഓണാഘോഷം പൊടിപൊടിക്കുമ്പോള്‍ നിറയെ മാവേലികളാണ്(Maveli) നമുക്ക് ചുറ്റും വേഷം കെട്ടിയിറങ്ങുന്നത്. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍(Social media) വൈറലായിരിക്കുകയാണ് ഇക്കൂട്ടത്തിലൊരാള്‍. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലെ(Nadakkavu police station) പൊലീസാണ് മാവേലിയായി വേഷം ധരിച്ചെത്തിയത്. മാവേലി സ്റ്റേഷനിലെ പുസ്തകത്തില്‍ എഴുതുന്ന ചിത്രമാണ് ശ്രദ്ധ നേടുന്നത്.

‘മാവേലി കേസെഴുതുകയാണ്’ എന്ന തലക്കെട്ടോടെ കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഓണാഘോഷത്തിനിടയിലും കര്‍മനിരതനാണ് പൊലീസ് മാവേലി എന്ന അടിക്കുറിപ്പും കൂടെയുണ്ട്. നിമിഷങ്ങള്‍ക്കകം വൈറലായ ചിത്രത്തിന് താഴെ നിരവധി പേരാണ് ലൈക്കും കമന്റുമായെത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News