Onam kit: സൗജന്യ ഓണകിറ്റുവിതരണം അവസാനിച്ചു; ഇന്ന് മാത്രം വിതരണം ചെയ്തത് 3,29,936 കിറ്റുകള്‍

സംസ്ഥാനത്ത് ഓഗസ്റ്റ് 23 മുതല്‍ തുടങ്ങിയ സൗജന്യ ഓണകിറ്റുവിതരണം(Onam kit distribution) അവസാനിച്ചു. 85 ലക്ഷത്തില്‍ അധികം ഓണ കിറ്റുകള്‍ വിതരണം ചെയ്തു. അവസാന ദിവസം മൂന്ന് ലക്ഷത്തിലധികം കിറ്റുകളാണ് വിതരണം ചെയ്തത്.

സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതുപോലെ തന്നെ ഓണകിറ്റ് വിതരണം സുഗമമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. 92.62 ശതമാനം കിറ്റുകള്‍ വിതരണം ചെയ്തു. 85,67,977 കിറ്റുകളാണ് വിതരണം ചെയ്തത്. അവസാന ദിവസമായ ഏഴാം തിയതി 3,29,936 കിറ്റ് വിതരണം ചെയ്തു. ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള കിറ്റ്‌ന്റെ കണക്ക് ഒഴികെയാണ് ഇത്.

ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള കിറ്റ് വിതരണം എല്ലാ ജില്ലകളിലും പൂര്‍ത്തീകരിച്ചു. അയതിന്റെ കണക്ക് ലഭ്യമാകുമ്പോള്‍ മൊത്തം കിറ്റ് വിതരണത്തിന്റെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകും. വിതരണം സുഗമമാക്കാന്‍ വേണ്ടി ഓരോ വിഭാഗം കാര്‍ഡുടമകള്‍ക്കും പ്രത്യേകം തിയതികള്‍ നിര്‍ദ്ദേശിച്ചിരുന്നു. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികളുടെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News