കൈക്കൂലി; യെദ്യുരപ്പയ്‌ക്കെതിരെ ഹൈക്കോടതിയില്‍ പരാതി

സര്‍ക്കാര്‍ കരാറിന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യുരപ്പക്കെതിരെയുള്ള പരാതി ഹൈക്കോടതി പുനപരിശോധിച്ചു. 2021 ജൂലായില്‍ ഗവര്‍ണര്‍ അനുമതി നിഷേധിച്ചതിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍സ് കോടതി കേസ് തള്ളിയതോടെയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്ര, ചെറുമകന്‍ ശശിധര്‍ മറാഡി, മരുമകന്‍ സഞ്ജയ് ശ്രീ, ചന്ദ്രകാന്ത് രാമലിംഗം, എസ് ടി സോമശേഖര്‍ എംഎല്‍എ, ഐഎഎസ് ഉദ്യോഗസ്ഥന്‍ ജിസി പ്രകാശ്, കെ രവി, വിരുപക്ഷാപ്പ എന്നിവര്‍ക്കെതിരെയാണ് പരാതി. ബംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ലഭിക്കാന്‍ രാമലിംഗം കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നും മറ്റ് കടലാസ് കമ്പനികളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് ഹര്‍ജി.

സമൂഹ്യപ്രവര്‍ത്തകന്‍ ടിജെ എബ്രഹാം നല്‍കിയ പരാതിയില്‍ പ്രത്യേക അന്വേഷണ ഏജന്‍സിയെ കേസ് ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel