മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകം : അബദ്ധംപറ്റിയെന്ന് ഇസ്രയേല്‍

അല്‍ ജസീറ ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷിരീന്‍ അബു അക്ലേഹിനെ അബദ്ധത്തില്‍ വെടിവച്ചതെന്ന് ഇസ്രയേല്‍ സൈന്യം. കൊലയില്‍ പങ്കില്ലെന്നും പലസ്തീന്‍ സായുധ വിഭാഗമാണ് പിന്നിലെന്നുമായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്റെ ഇതുവരെയുള്ള നിലപാട്. കൊലയുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് ഇസ്രയേല്‍ ഇപ്പോഴും ശ്രമിക്കുന്നതെന്ന് അബു അക്ലേഹിന്റെ കുടുംബം പ്രതികരിച്ചു.

മെയ് 11ന് വടക്കന്‍ വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥിക്യാമ്പിലെ ഇസ്രയേല്‍ അതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അമ്പത്തൊന്നുകാരിയായ അബു അക്ലേഹ് കൊല്ലപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel