Onam; തിരുവോണത്തിലേക്ക് മിഴി തുറന്ന് മലയാളികൾ

സമൃദ്ധിയുടെ നിറവും ആഹ്ലാദത്തിന്റെ പൂവിളികളുമായി നാടും നഗരവും ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളിക്ക് ഇന്ന് സന്തോഷത്തിന്‍റെയും ആഘോഷത്തിന്‍റെയും നാളാണ്.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിരുന്നെത്തിയ ഓണത്തെ സമുചിതമായി ആഘോഷിക്കുകയാണ് മലയാള മണ്ണ്കോവിഡ് മഹാമാരിയെ അതിജീവിച്ച ആത്മവിശ്വാസവും ഭീതിയാകാനുള്ള സമാധാനനാളുകളുടെ വിളംബരവുമാണ് ഇത്തവണത്തെ ഓണം. അതുകൊണ്ടുതന്നെ ആഘോഷ വട്ടങ്ങൾക്ക് പതിവിൽ കവിഞ്ഞ ആർപ്പും ആരവവുമാണ് ഇക്കുറി.

അസമത്വവും ചൂഷണവും, ദുരയും പകയും, കള്ളവും ചതിയുമില്ലാത്ത മാതൃകാഭരണ സങ്കല്‍പ്പമാണ് ഓണത്തിന്റെ പുരാവൃത്തം. അത്തം നാള്‍ തുടങ്ങി പത്താം ദിനം തിരുവോണമാണ്. ഐതിഹ്യപ്പെരുമയില്‍ ഊറ്റം കൊള്ളുന്ന മലയാളികള്‍, പാട്ടിലും പഴങ്കഥകളിലും നിറയുന്ന ഗതകാലസ്മരണകളുടെ പുനരാവിഷ്‌കരണമെന്നോണം ഓണം ഓരോ മലയാളിക്കും അത്രമേൽ പ്രിയപ്പെട്ട ഒത്തുചേരലിന്‍റെ ആഘോഷമാണ്. ഓണം ക‍ഴിഞ്ഞെ മലയാളിക്ക് മറ്റൊരു ആഘോഷമുള്ളു… അതുകൊണ്ട് തന്നെയാണ് മലയാളിയുടെ ദേശിയോത്സവമായി ഓണത്തെ കണക്കാക്കുന്നതും.
വിട്ടൊഴിയാത്ത കോവിഡ് മഹാമാരിക്കും, കാലം തെറ്റിപെയ്ത കാലവര്‍ഷത്തിനും ആഘോഷങ്ങളുടേയും ആര്‍പ്പുവിളികളുടേയും പകിട്ട് തെല്ല് കുറയ്ക്കാനായിട്ടില്ല…

ഓര്‍മ്മകളുടെ പുതുവസന്ത കാലമാണ് ഓണം. മനം നിറയെ തുമ്പയും മുക്കൂറ്റിയും കാക്കപ്പൂവും വിരിയുന്ന കാലം.
തിരുവോണ നാളില്‍ മുറ്റത്ത് വലിയ പൂക്കളമിട്ട് മഹാബലിയെ കാത്തിരിക്കുന്ന ശീലം മലയാളിക്ക് ഇന്നും അന്യമായിട്ടില്ല. അതിരാവിലെ കുളിച്ച്, ഓണകോടിയുടുത്ത്, തലേദിവസം തയ്യാറാക്കിയതിലും വലിയ പൂക്കളം മുറ്റത്തൊരുക്കും.

പ്രായഭേദമന്യെ മലയാളികള്‍ പുതുവസ്ത്രം ധരിച്ചാണ് തിരുവോണദിനം ആഘോഷിക്കുന്നത്. കസവുമുണ്ടും കസവുസാരിയും എല്ലാം നമ്മുടെ ഉള്ളിലെ ഗൃഹാതുരതയെ ഉണര്‍ത്തും. ഓണക്കോടി കഴിഞ്ഞാല്‍ ഓണസദ്യയും ഓണക്കളികളുമാണ് ഏവര്‍ക്കും തൃപ്തിയും സന്തോഷവും പകരുന്ന അനുഭവങ്ങള്‍. രണ്ടു വർഷത്തിന് ശേഷം ആദിയും വ്യാദിയും വിട്ടൊ‍ഴിഞ്ഞെത്തിയ പൊന്നോണത്തെ ഒന്നായിരുന്ന് ആഘോഷിക്കാം…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here