ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണം; സുപ്രീം കോടതിയെ സമീപിച്ച് സി.പി.ഐ. എം. വനിതാസംഘടന

ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം വനിതാ സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചു. ബലാത്സംഗങ്ങൾക്കെതിരായ നിയമങ്ങളുടെ ലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമാണ് ഭർതൃബലാത്സംഗത്തിന് നൽകുന്ന ഇളവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. പങ്കാളിയുടെ അനുമതിയില്ലാതെ നടക്കുന്ന ഏത് ലൈംഗീക വേഴ്ചയും ക്രിമിനൽ കുറ്റമാണെന്നും അസോസിയേഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാണോ എന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഭിന്നവിധി പ്രസ്താവിച്ചിരുന്നു. ഭർതൃബലാത്സംഗം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജിവ് ശക്ധറും, ഭരണഘടനാ വിരുദ്ധം അല്ലെന്ന് ജസ്റ്റിസ് സി. ഹരി ശങ്കറും വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് സി.പി.എംന്റെ വനിതാ സംഘടന സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഭർതൃബലാത്സംഗങ്ങൾക്ക് നൽകുന്ന ഇളവ് ഭരണഘടനയുടെ 14, 15, 19(1)(a), 21 വകുപ്പുകളുടെ ലംഘനമാണെന്ന് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ഭരണഘടന നൽകുന്ന അവകാശത്തിന് മുകളിൽ വിവാഹത്തിന്റെ ഭാഗമായുള്ള സ്വകാര്യതയെ പ്രതിഷ്ഠിക്കുന്നതാണ് ഭർതൃബലാത്സംഗങ്ങൾക്ക് നൽകുന്ന ഇളവ് എന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

ബലാത്സംഗങ്ങൾ തടയുന്ന നിയമത്തിൽ വിവാഹിതയായ സ്ത്രീയും, അവിവാഹിതയായ സ്ത്രീയെന്നും വേർതിരിച്ചിട്ടില്ല. അതിനാൽതന്നെ പങ്കാളിയുടെ അനുമതിയില്ലാത്ത ഏതൊരു ബലാത്സംഗവും ക്രിമിനൽ കുറ്റമാക്കണമെന്നാണ് അഖേലിന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെടുന്നത്. ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വനിതകൾക്ക് തുല്യമായ പങ്കാളിത്വം നൽകണമെന്ന് ഭരണഘടന ബെഞ്ച് വിധിച്ചിട്ടുള്ളതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഇഷ്ടമില്ലാത്ത ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ കഴിയില്ല എന്ന് പറയാനുള്ള അവകാശം സ്ത്രീകൾക്ക് ഉണ്ടെന്നും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News