തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുള ക്ഷേത്രത്തിൽ എത്തി

രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ആചാര പെരുമയോടെ തിരുവോണ തോണി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ തിരുവോണീയ തോണിയെ സ്വീകരിക്കാൻ പുലർച്ച മുതൽ നൂറുകണക്കിന് ഭക്തരാണ് കാത്തുനിന്നത്.

ഐതിഹ്യ പെരുമയുടെ തേരിലേറി തിരുവോണത്തോണി എത്തിയപ്പോൾ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കൂടിയാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രം കടന്നുപോയത്. പുലർച്ച മുതൽ തന്നെ നൂറുകണക്കിന് ഭക്തരാണ് തിരുവോണത്തോണിയെ കാത്ത് പമ്പയാറിന്റെ തീരത്ത് അണിനിരന്നത്.ക്ഷേത്രക്കടവിൽ വഞ്ചിപ്പാട്ടിന്റെയും മന്ത്രച്ചോരണത്തിന്റെയും അകമ്പടിയോടെയാണ് തിരുവോണ തോണിയെ സ്വീകരിച്ചത്.

പരമ്പാരഗത ആചാരപ്രകാരം സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുള ക്ഷേത്രകടവില്‍ എത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തില്‍ ഓണ വിഭവങ്ങളുമായി തിരുവോണതോണി കാട്ടൂരില്‍ നിന്ന് പുറപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News