സൂറിച്ച് ഡയമണ്ട് ലീഗ്; കിരീടം ലക്ഷ്യമിട്ട് നീരജ് ചോപ്ര ഇന്നിറങ്ങും

സൂറിച്ച് ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്ര കിരീടം ലക്ഷ്യമിട്ട് ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 11:50 നാണ് മത്സരം.ബിഗ്‌ ഫൈനലിലേക്ക് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനക്കാരനായാണ് നീരജ് പ്രവേശിച്ചത്.

ലൗസേൻ ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ 89.09 മീറ്റർ ദൂരം കണ്ടെത്തിയ നീരജ് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സൂറിച്ച് ഡയമണ്ട് ലീഗിലേക്ക് യോഗ്യത നേടിയത്.കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ മികച്ച ത്രോയായിരുന്നു നീരജിന്റേത്. പരുക്കു മൂലം കോമൺവെൽത്ത് ഗെയിംസിൽ നിന്നു വിട്ടു നിന്ന ഇന്ത്യൻ താരത്തിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ലൗസേനിലേത്.

ഡയമണ്ട് ലീഗ് ഫൈനലിലേക്ക് പ്രവേശനം നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോഡുകൂടിയാണ് ഇതോടെ ഇന്ത്യൻ താരം സ്വന്തമാക്കിയത്.സ്റ്റോക്ഹോം ഡയമണ്ട് ലീഗില്‍ 89: 94 മീറ്റർ എറിഞ്ഞ് നീരജ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.27 പോയിൻറുള്ള ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്‌ലെജ് ആണ് ലൌസേനിൽ അരങ്ങേറുന്ന ബിഗ് ഫൈനൽ മത്സരത്തിന്റെ പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ജർമ്മനിയുടെ ജൂലിയൻ വെബർ 19 പോയിൻറുമായി രണ്ടാം സ്ഥാനത്തും ഗ്രെനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് 16 പോയിന്റുമായി മൂന്നാംസ്ഥാനത്തുമാണ്. ലോക ചാമ്പ്യൻ കൂടിയായ ആൻഡേഴ്സൺ പീറ്റേഴ്‌സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയെങ്കിലും പേര് ഫൈനൽ പ്രവേശന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മാസം ആദ്യം ഗ്രനഡയിൽ ബോട്ടിനുള്ളിൽ ആക്രമണത്തിന് ഇരയായതിനെ തുടർന്നുള്ള പരിക്കിൽ നിന്ന് മോചിതനാകാത്തതിനാൽ പീറ്റേഴ്‌സ് ലോസാനിൽ മത്സരിക്കില്ല.

അതേസമയം, 15 പോയിന്റുമായി നീരജ് ചോപ്ര ബിഗ് ഫൈനൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.അമേരിക്കയുടെ കർട്ടിസ് തോംസൺ, ലാത്വിയയുടെ പാട്രിക്സ് ഗെയ്‌ലംസ് എന്നിവരാണ് സൂറിച്ചിൽ യോഗ്യത നേടിയ മറ്റ് താരങ്ങൾ.നിലവിൽ, ലിയാൻഡ്രോ റാമോസിനെയും എൻട്രി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൂറിച്ചിലെ ലെറ്റ്സിഗ്രുണ്ടിലാണ് കായിക ലോകം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മത്സരം.90 മീറ്റർ ലക്ഷ്യം മറികടന്ന് സൂറിച്ചിൽ കിരീടം നേടാനുറച്ച് നീരജ് ചോപ്ര ഇറങ്ങുമ്പോൾ രാജ്യത്തെ കായികപ്രേമികളുടെ മുഴുവൻ ശ്രദ്ധ സൂറിച്ചിലേക്കാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News