ഈ ഓണത്തിന് എന്തൊക്കെ ചോദിക്കാം, ചോദിക്കാതിരിക്കാം; ഓണാശംസകളുമായി വനിതാ ശിശു വികസന വകുപ്പ്

ഏവരും ഓണാശംസകള്‍ പങ്കുവെയ്ക്കുമ്പോള്‍ വ്യത്യസ്തമായ രീതിയില്‍ ഓണാസംസയുമായി എത്തിയിരിക്കുകയാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്. ഓണത്തിന് എന്തൊക്കെ ചോദിക്കാം, ചോദിക്കാതിരിക്കാം എന്നാണ് പോസ്റ്റില്‍ രസകരമായി പറഞ്ഞിരിക്കുന്നത്. പതിവ് ചോദ്യങ്ങള്‍ മാറ്റി ചോദിക്കാം എന്ന തലക്കെട്ടോടു കൂടിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തടി വെച്ചല്ലോ, കല്ല്യാണം നോക്കുന്നില്ലേ, ഒന്നും കഴിക്കുന്നില്ലേ, വിശേഷം ആയില്ലേ ചുടങ്ങിയ പതിവ് ചോദ്യങ്ങള്‍ മാറ്റി ചോദിക്കാം എന്നാണ് പോസ്റ്റില്‍ പറയുന്നത്.

ഈ ചോദ്യങ്ങള്‍ക്ക് പകരം സുഖമല്ലേയെന്ന് ചോദിച്ചും ഓണാശംസകള്‍ നേര്‍ന്നുമൊക്കെ ഒ്തുചേരലുകള്‍ സന്തോഷകരമാക്കാമെന്നാണ് വനിതാ ശിശു വികസന വകുപ്പിന്റെ ഓണസന്ദേശം. നിരവധി പേരാണ് പോസ്റ്റിന് റിയാക്ഷനും കമന്റുകളുമായെത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here