ജാഫര്‍ ഇടുക്കിയുടെ അമ്മ നബീസ അന്തരിച്ചു

നടന്‍ ജാഫര്‍ ഇടുക്കിയുടെ(Jaffer Idukki) അമ്മ നബീസ അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ 8:30 ഓടെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് നാല് മണിക്ക് തൊടുപുഴ, ഉടുമ്പന്നൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. മൊയ്ദീന്‍ കുട്ടി ഭര്‍ത്താവാണ്. സുബൈദ, ഷക്കീല, നാസര്‍, ജാഫര്‍, പരേതയായ ഷൈല എന്നിവര്‍ മക്കളാണ്.

സൈറസ് മിസ്ത്രിയുടെ സംസ്‌കാരം മുംബൈയില്‍ നടന്നു

വാഹനാപകടത്തില്‍ മരിച്ച ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ(Cyrus Mistry) സംസ്‌കാരം മുംബൈയില്‍ നടന്നു. അതേസമയം, സൈറസ് മിസ്ത്രിയുടെ മരണത്തിലേയ്ക്ക് നയിച്ച കാറപകടത്തിന് കാരണം അമിത വേഗതയാണെന്ന് പൊലീസ്(police) പറഞ്ഞു. എന്നാല്‍, ബ്രിഡ്ജ് രൂപകല്‍പ്പനയിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന 7 അംഗ ഫോറന്‍സിക് സംഘം പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News