Kottayam: പേവിഷബാധയുടെ ലക്ഷണങ്ങളുള്ള പോത്ത് ചത്തു

കോട്ടയം(Kottayam) പാമ്പാടിയില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പോത്ത് ചത്തു. പാമ്പാടി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പന്തമാക്കല്‍ വീട്ടില്‍ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്താണ് ചത്തത്. ഇന്നലെ രാത്രി മുതലാണ് പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. രണ്ടാഴ് മുമ്പ് പോത്തിനെ ഒരു തെരുവുനായ കടിച്ചിരുന്നു. ഈ നായയ്ക്കും പേ വിഷ ബാധ ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു.

പോത്തിന്റെ പേ വിഷ ബാധ സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കുമെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും അറിയിച്ചു.

കടിച്ച മൂര്‍ഖനെ തിരിച്ചുകടിച്ച് കൊന്നു; കഴുത്തിലിട്ട് ഗ്രാമം മുഴുവന്‍ പ്രദര്‍ശിപ്പിച്ച് യുവാവ്

കടിച്ച മൂര്‍ഖന്‍ പാമ്പിനെ(Cobra) തിരിച്ചുകടിച്ച് കൊന്ന് യുവാവ്. ഒഡീഷയിലെ(Odisha) ബാലസോര്‍ ജില്ലയിലാണ് സംഭവം. പാടത്ത് പണിയെടുക്കുന്നതിനിടെ തന്നെ കടിച്ച മൂര്‍ഖനെ തിരിച്ചുകടിച്ച് കൊന്ന സലില്‍ നായക് എന്ന യുവാവ് പാമ്പിനെ കഴുത്തിലിട്ട് ഗ്രാമം മുഴുവന്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. യുവാവിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രദേശത്ത് അടുത്തിടെ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഈ വെള്ളപ്പൊക്കത്തില്‍ സലിലിന്റെ കൃഷിയിടവും മുങ്ങിപ്പോയി. വെള്ളമിറങ്ങിയപ്പോള്‍ കൃഷിയിടത്തിന്റെ അവസ്ഥ പരിശോധിക്കാനെത്തിയ സലീമിന്റെ ഇടതുകാലില്‍ മൂര്‍ഖന്‍ കടിച്ചു. ദേഷ്യം പിടിച്ച സലില്‍ തന്നെ കടിച്ച മൂര്‍ഖനെ തിരഞ്ഞ് കണ്ടുപിടിച്ച് കടിച്ചുകൊല്ലുകയായിരുന്നു.

തുടര്‍ന്ന് മൂര്‍ഖനെ കഴുത്തിലിട്ട് ദാരദ ചന്തയിലേക്കിറങ്ങിയ സലില്‍ തന്റെ സൈക്കിളില്‍ അവിടെയൊക്കെ ചുറ്റിക്കറങ്ങുകയും ചെയ്തു. ആശുപത്രിയില്‍ പോകാന്‍ ഉപദേശിച്ചവരോട് താന്‍ മന്ത്രവാദിയാണെന്നും വിഷം സ്വയം ഇറക്കിയെന്നും ഇയാള്‍ പറഞ്ഞു. ഇയാളുടെ മാനസിക നില തകരാറിലാണെന്ന് അധികൃതര്‍ പറയുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News