Muthalapozhi: മുതലപ്പൊഴി അപകടം; ഒരു മൃതദേഹം കണ്ടെത്തി

മുതലപ്പൊഴി(Muthalapozhi) തുറമുഖ കേന്ദ്രത്തിനു സമീപം മത്സ്യബന്ധന ബോട്ടുമറിഞ്ഞു കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. സമദ് എന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണ് ലഭിച്ചത്. രണ്ടു പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ശക്തമായ കാറ്റും കടലിലെ അടിയൊഴുക്കും തെരച്ചിലിനു തടസം സൃഷ്ടിക്കുകയാണ്.

ഇന്നലെ പ്രദേശത്തെ മത്സ്യത്തൊഴിലാളികളടങ്ങുന്ന സംഘം സ്ഥലത്ത് ക്യാംപു ചെയ്യുന്ന ദുരന്ത നിവാരണസേനാംഗങ്ങള്‍ക്കൊപ്പം വലമുറിച്ചു മാറ്റുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. കാണാതായ മത്സ്യത്തൊഴിലാളികള്‍ വലയ്ക്കുള്ളില്‍ കുടുങ്ങിപ്പോയതാകാമെന്നാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടവര്‍ നല്‍കുന്ന സൂചനകള്‍.

പേവിഷബാധയുടെ ലക്ഷണങ്ങളുള്ള പോത്ത് ചത്തു

കോട്ടയം(Kottayam) പാമ്പാടിയില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പോത്ത് ചത്തു. പാമ്പാടി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പന്തമാക്കല്‍ വീട്ടില്‍ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്താണ് ചത്തത്. ഇന്നലെ രാത്രി മുതലാണ് പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. രണ്ടാഴ് മുമ്പ് പോത്തിനെ ഒരു തെരുവുനായ കടിച്ചിരുന്നു. ഈ നായയ്ക്കും പേ വിഷ ബാധ ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു.

പോത്തിന്റെ പേ വിഷ ബാധ സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കുമെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News