Mammootty: ‘ഹൃദയം നിറഞ്ഞ ഓണാശംസകള്‍’; ഓണക്കോടിയില്‍ തിളങ്ങി മമ്മുക്ക

പ്രേക്ഷകര്‍ക്ക് ഓണാശംസകളുമായി നടന്‍ മമ്മൂട്ടി(Mammootty). സാമൂഹിക മാധ്യമങ്ങളില്‍(Social media) ആരാധകരുമായി സിനിമയ്ക്ക് അപ്പുറത്തേക്കുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ള മമ്മൂട്ടിയുടെ ആശംസകള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇളംനീല നിറത്തിലുള്ള ഷര്‍ട്ടും അതേ കരയുള്ള മുണ്ടും ധരിച്ചുള്ള ചിത്രം പങ്കുവച്ചാണ് നടന്‍ ആശംസകള്‍ നേര്‍ന്നത്.

‘എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍’ എന്ന് ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു. താരത്തിന്റെ ഫോട്ടോയും ആശംസയും ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് താരത്തിന് ആശംസയറിയിച്ച് കമന്റ് ബോക്സില്‍ എത്തുന്നത്.

‘റോഷാക്ക്’ ആണ് മമ്മൂട്ടിയുടേതായി ഉടന്‍ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ഈമാസം 29ന് റിലീസ് ചെയ്യുമെന്നാണ് സൂചന. ഇന്നലെ റിലീസ് ചെയ്ത് ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച പ്രതിതകരണമാണ് ലഭിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മമ്മൂട്ടി കമ്പനിയാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരണ്‍ ദാസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News