Yashoda: സാമന്തയുടെ ‘യശോദ’; ടീസര്‍ റിലീസ് നാളെ

സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu) കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യശോദ’യുടെ ടീസര്‍(Yashoda teaser) നാളെ റിലീസ് ചെയ്യും. ‘പുഷ്പ’യില്‍ ഐറ്റം ഡാന്‍സ് ചെയ്ത ശേഷം മറ്റൊരു വെല്ലുവിളി നിറഞ്ഞ കഥാപാത്രമായി താരം ഞെട്ടിക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ആദ്യ ദൃശ്യങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ വലിയ പ്രതീക്ഷകളോടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ വളരെ പ്രധാനപെട്ട ഭാഗങ്ങള്‍ പ്രേക്ഷകരിലേക്ക് കൊടുക്കാന്‍ തയാറായി കഴിഞ്ഞതായി സംവിധായകരായ ഹരി-ഹരീഷ് ജോഡി അറിയിച്ചിരുന്നു.

ടീസര്‍ എത്തുന്നു എന്നറിയിച്ച പോസ്റ്ററില്‍ വളരെ ഉദ്വേഗം ജനിപ്പിക്കുന്ന തരത്തിലുള്ള സാമന്തയുടെ ഒരു ചിത്രമാണുള്ളത്. പ്രതിഭാധനരായ ഹരി-ഹരീഷ് ജോഡി സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്. വളരെ ആത്മവിശ്വാസം ഉണ്ടെന്നും അഞ്ച് ഭാഷകളിലായി ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News