DYFI: തിരുവോണനാളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഓണസദ്യയൊരുക്കി ഡിവൈഎഫ്‌ഐ

തിരുവോണനാളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഓണസദ്യയുമായി ഡിവൈഎഫ്‌ഐ(DYFI). കോഴിക്കോട് മെഡിക്കല്‍ കോളേജിലെ(Kozhikode Medical College) നൂറുകണക്കിന് പേര്‍ക്കാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊതിച്ചോര്‍ വിതരണം ചെയ്തത്.

തിരുവോണനാളിലും വയര്‍ എരിയുന്നവരുടെ മിഴിനിറയാതിരിക്കാന്‍ കരുതലായി ഡിവൈഎഫ്ഐയുടെ മാതൃക. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പരിസരത്തെ പൊതിച്ചോറ് വിതരണം ആറാം വര്‍ഷത്തിലേക്ക്. സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍, ഗസല്‍ ഗായകന്‍ അലോഷി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് എന്നിവരാണ് ഓണനാളില്‍ പൊതിച്ചോറുകള്‍ വിതരണം ചെയ്തത്.

തിരുവോണദിവസവും അവര്‍ പതിവുതെറ്റിച്ചില്ല. മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും പൊതിച്ചോറുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എത്തി. സന്തോഷത്തില്‍ പങ്കുകൊള്ളാന്‍ സംവിധായകന്‍ ശങ്കര്‍രാമകൃഷ്ണനും ഗസല്‍ഗായകന്‍ അലോഷിയും. വയര്‍ എരിയുന്നവരുടെ മിഴി നിറയാതിരിക്കാനാണ് ഈ കരുതല്‍. പ്രതിദിനം ആറായിരത്തിലധികം പൊതിച്ചോറാണ് മെഡിക്കല്‍ കോളജിലെത്തിക്കുന്നത്.

ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയിലെ പഴകുറ്റി മേഖലാ കമ്മിറ്റിയാണ് തിരുവോണദിവസം പൊതിച്ചോറെത്തിച്ചത്. ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികളായ വി.അനൂപ്, ആര്‍. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here