Pinarayi Vijayan: കേരളം ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറുകയാണ്: മുഖ്യമന്ത്രി

അന്താരാഷ്ട്ര സാക്ഷരതാദിന(International Literacy Day) സന്ദേശം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). എല്ലാവര്‍ക്കും ഗുണമേന്മയുള്ളതും തുല്യതയുള്ളതും ഉള്‍ക്കൊള്ളുന്നതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് അന്താരാഷ്ട്ര സാക്ഷരതാദിനം ആഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 100% സാക്ഷരതയുള്ള സമൂഹത്തില്‍ നിന്ന് കേരളം വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്ക് മാറുകയാണെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍(Twitter) കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

എല്ലാവര്‍ക്കും ഗുണമേന്മയുള്ളതും തുല്യതയുള്ളതും ഉള്‍ക്കൊള്ളുന്നതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് അന്താരാഷ്ട്ര സാക്ഷരതാദിനം ആഘോഷിക്കുന്നത്. നിയമ, ഡിജിറ്റല്‍ സാക്ഷരതയുടെ ഘടകങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് 100% സാക്ഷരതയുള്ള സമൂഹത്തില്‍ നിന്ന് കേരളം വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്ക് മാറുകയാണ്. അതുവഴി എല്ലാവരുടെയും ജീവിത നിലവാരം മെച്ചപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News