US Open 2022 ; പുരുഷ സിംഗിൾസിൽ സെമി ലൈനപ്പായി

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ സെമിലൈനപ്പായി. നാളെ രാത്രി നടക്കുന്ന ആദ്യ സെമിയിൽ റഷ്യയുടെ കാരെൻ കച്ചനോവ് നോർവെയുടെ ക്രിസ്റ്റ്യൻ റൂഡിനെ നേരിടും.

സ്പെയിനിന്റെ കാർലോസ് അൽക്കാറസ് ഗാർഫിയക്ക് അമേരിക്കയുടെ ഫ്രാൻസെസ് ടിയാഫോയാണ് എതിരാളി. ഞായറാഴ്ച രാത്രിയാണ് ഫൈനൽ .

യുഎസ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ സെമി പോരാട്ടങ്ങൾ നാളെ നടക്കും. പുലർച്ചെ 4:30 ന് നടക്കുന്ന ആദ്യ സെമിയിൽ ഫ്രാൻസിന്റെ കരോലീൻ ഗാർസിയക്ക് ടുണീഷ്യയുടെ ഒൻസ് ജബ്യൂറാണ് എതിരാളി.

രാവിലെ 5:45 ന് നടക്കുന്ന രണ്ടാം സെമിയിൽ ലോക ഒന്നാം നമ്പർ താരം പോളണ്ടിന്റെ ഇഗ ഷ്വാൻടെക്ക് ബെലാറസിന്റെ ആർയെന സബലെങ്കയെ നേരിടും. ശനിയാഴ്ച രാത്രിയാണ് ഫൈനൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here