T-20 World Cup: ടി-20 ലോകകപ്പ് സന്നാഹമത്സരങ്ങള്‍ തീരുമാനിച്ചു; ഇന്ത്യക്ക് കരുത്തരായ എതിരാളികള്‍

ടി-20 ലോകകപ്പ്(T-20 World cup) സന്നാഹമത്സരങ്ങള്‍ നിശ്ചയിച്ചു. ഒക്ടോബര്‍ 10 മുതല്‍ 19 വരെയാണ് സന്നാഹമത്സരങ്ങള്‍ നടക്കുക. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നീ ടീമുകളെ സന്നാഹമത്സരങ്ങളില്‍ ഇന്ത്യ നേരിടും. ഗാബയിലാണ് ഇന്ത്യയുടെ രണ്ട് മത്സരങ്ങളും. ഒക്ടോബര്‍ 16നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക.

ഒക്ടോബര്‍ 10ന് നടക്കുന്ന ആദ്യ സന്നാഹമത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് യുഎഇയെ നേരിടും. 17ന് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ഇന്ത്യന്‍ സമയം ഉച്ച തിരിഞ്ഞ് 2ന് ഗാബയില്‍ വച്ചാണ് മത്സരം. 19ന് ന്യൂസീലന്‍ഡുമായി ഇതേ സ്റ്റേഡിയത്തില്‍ ന്യൂസീലന്‍ഡുമായി ഇന്ത്യ കളിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ആറിനാണ് മത്സരം.

യുഎസ് ഓപ്പൺ ; പുരുഷ സിംഗിൾസിൽ സെമി ലൈനപ്പായി

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ സെമിലൈനപ്പായി. നാളെ രാത്രി നടക്കുന്ന ആദ്യ സെമിയിൽ റഷ്യയുടെ കാരെൻ കച്ചനോവ് നോർവെയുടെ ക്രിസ്റ്റ്യൻ റൂഡിനെ നേരിടും.

സ്പെയിനിന്റെ കാർലോസ് അൽക്കാറസ് ഗാർഫിയക്ക് അമേരിക്കയുടെ ഫ്രാൻസെസ് ടിയാഫോയാണ് എതിരാളി. ഞായറാഴ്ച രാത്രിയാണ് ഫൈനൽ .

യുഎസ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ സെമി പോരാട്ടങ്ങൾ നാളെ നടക്കും. പുലർച്ചെ 4:30 ന് നടക്കുന്ന ആദ്യ സെമിയിൽ ഫ്രാൻസിന്റെ കരോലീൻ ഗാർസിയക്ക് ടുണീഷ്യയുടെ ഒൻസ് ജബ്യൂറാണ് എതിരാളി.

രാവിലെ 5:45 ന് നടക്കുന്ന രണ്ടാം സെമിയിൽ ലോക ഒന്നാം നമ്പർ താരം പോളണ്ടിന്റെ ഇഗ ഷ്വാൻടെക്ക് ബെലാറസിന്റെ ആർയെന സബലെങ്കയെ നേരിടും. ശനിയാഴ്ച രാത്രിയാണ് ഫൈനൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News