ഡൈനാമിക്ക് ഐലന്‍ഡ് നോച്ചുമായി ഞെട്ടിച്ച് ഐഫോണ്‍ 14

പ്രമുഖ സ്മാട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ ഐഫോണ്‍ 14 സീരീസ് പുറത്തിറങ്ങി. ഡിസൈനിലും ഫീച്ചറുകളിലും വിപ്ലവകരമായ മാറ്റങ്ങളുമായെത്തി ആപ്പിള്‍ ഇത്തവണ ഞെട്ടിച്ചിരിക്കുകയാണ്. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ് എന്നീ മോഡലുകള്‍ അടങ്ങുന്നതാണ് ഐഫോണ്‍ 14 സീരീസ്.

ഐഫോണിന്റെ 14 സീരീസ് ഫാര്‍ ഔട്ട് ഇവന്റിലാണ് കമ്പനി പുറത്തിറക്കിയത് . മറ്റു മോഡലുകളില്‍ നിന്നും വ്യത്യസ്ഥമായി പ്ലസ് വേരിയന്റ് കൂടി 14 സീരീസില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

14 പ്രോ വേരിയന്റില്‍ എ 16 ബയോണിക് ചിപ്പാണ് നല്‍കിയിരിക്കുന്നത്. 14, 14 പ്ലസ് വേരിയന്റുകളില്‍ പഴയ എ 15 ബയോണിക് ചിപ്പുമാണ് കമ്പനി നല്‍കിയിരിക്കുന്നത്. പ്രോ വേരിയന്റില്‍ 48 മെഗാപിക്‌സല്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. മറ്റു വേരിയന്റുകളിലെ ക്യാമറയിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്.

ഡൈനാമിക് ഐലന്റ് നോച്ച് എന്ന ഏറ്റവും പുതിയ ഫീച്ചറും പ്രോ വേരിയന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫോണില്‍ ചെയ്യുന്ന പ്രവര്‍ത്തനവും തുറക്കുന്ന ആപ്പിനെയും അടിസ്ഥാനമാക്കി മാറുന്ന വിധത്തിലാണ് നോച്ച് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന്, മ്യൂസിക് ആപ്പ് തുറന്നിരിക്കുമ്പോള്‍, നോച്ച് അതിന് അനുസരിച്ചുള്ള ആനിമേഷന്‍ പ്രദര്‍ശിപ്പിക്കും. യുഎസില്‍ പുറത്തിറക്കുന്ന വേരിയന്റില്‍ നി്ന്നും സിം ട്രേ നീക്കം ചെയ്തിട്ടുണ്ട്.

ആപ്പിള്‍ സാറ്റ്‌ലൈറ്റ് കണക്റ്റിവിറ്റി വഴി എമര്‍ജന്‍സി എസ്ഒഎസ് ഫീച്ചറും പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ കാനഡയിലും യുഎസിലും മാത്രമേ ഫീച്ചര്‍ ലഭ്യമാകുകയുള്ളു.

സെപ്തംബര്‍ 9 മുതല്‍ പ്രീ ഓഡര്‍ ചെയ്യാം. 16 മുതലാണ് വില്‍പ്പന ആരംഭിക്കുക.ഐഫോണ്‍ 14ന്റെ വില 79,900 രൂപയിലും ഐഫോണ്‍ 14 പ്ലസിന്റെ വില 89,900 രൂപ മുതലുമാണ് ആരംഭിക്കുന്നത്. ഐഫോണ്‍ 14 പ്രോ 1,29,900 രൂപയിലും ഐഫോണ്‍ 14 പ്രോ മാക്സിന്റെ വില 1,39,900 രൂപയിലും ആരംഭിക്കുന്നു. അതേസമയം, ഇന്ത്യയിലേക്ക് എത്തുമ്പോഴുള്ള വില വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News